കണ്ണൂർ: കോൺഗ്രസ് നേതാവും കണ്ണൂർ ലോക്സഭ മണ്ഡലം എം.പിയുമായ കെ. സുധാകരന് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ല ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഫേസ്ബുക്കിലൂടെയാണ് പ്രസ്തുത വിവരം എം.പി പുറത്തുവിട്ടത്. താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ക്വാറൻറീനിൽ പ്രവേശിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
''പ്രിയപ്പെട്ടവരെ, എെൻറ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയിരിക്കുകയാണ്. എന്നോട് സമ്പർക്കത്തിൽ ഏർപ്പെട്ടവർ ക്വാറൻറീനിൽ പോകുന്നത് ഉൾപ്പടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു'' -കെ. സുധാകരൻ എം.പി ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.