വിമാന യാത്രക്കിടെ ബഹളം: ജീവനക്കാർക്കെതിരെ നടപടിയെടുത്തതായി അറിഞ്ഞു -സുധാകരൻ

കണ്ണൂർ: വിമാനയാത്രക്കിടെ ജീവനക്കാരോട്​ അപമര്യാദയായി പെരുമാറിയെന്ന വാർത്ത നിഷേധിച്ച്​ കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ എം.പി. ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യവേ ഒഴിഞ്ഞ സീറ്റിൽ ഇരിക്കാൻ ശ്രമിച്ച തന്നെ വിമാന ജീവനക്കാർ തടഞ്ഞുവെന്നും ഒപ്പമുള്ളവർ ബഹളംവെച്ചുവെന്നും ജീവനക്കാർക്കെതിരെ കെ. സുധാകരൻ നൽകിയ പരാതിയിൽ നടപടിയെടുത്തുവെന്നുമുള്ള വാർത്തകളെക്കുറിച്ച്​ പ്രതികരിക്കുകയായിരുന്നു സുധാകരൻ.

വിമാനത്തിനകത്ത്​ ഒരു ബഹളവും ഉണ്ടായിട്ടില്ല. ഒഴിവുള്ള സീറ്റിൽ ഇരിക്കാൻ ശ്രമിച്ചപ്പോൾ ജീവനക്കാർ തടഞ്ഞു. ഞാനായി ഒരു പരാതിയും കൊടുത്തിട്ടില്ല. എന്നാൽ, ആരോ കൊടുത്ത പരാതിയിൽ ജീവനക്കാർക്കെതിരെ നടപടിയെടുത്തതായി വിമാന അധികൃതർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

മോൻസൻ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട്​ പെൺകുട്ടി തനിക്കെതിരെ നൽകിയ മൊഴിയെന്ന പേരിൽ ചില ചാനലുകൾ നൽകിയ വ്യാജ വാർത്തക്കെതിരെ നിയമ നടപടി സ്വീകരിക്കും. പെൺകുട്ടി നൽകിയ മൊഴിയുടെ വിവരങ്ങൾ മുഴുവൻ ത​െൻറ കൈയിലുണ്ട്.​ ഇതിനേക്കാൾ വലിയ പാമ്പ്​ കൊത്താൻ വന്നിട്ടുണ്ട്​. അതിനെയൊന്നും പേടിച്ചിട്ടില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടിയായി അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - k sudhakaran comment about flight seat issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.