സുധാകരനും സതീശനും ബി.ജെ.പിയുടെ സ്ലീപിങ് ഏജന്‍റുമാർ -പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഏക സിവിൽകോഡിനെതിരായ സി.പി.എം സെമിനാര്‍ തകർക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ബി.ജെ.പിയുടെ സ്ലീപ്പിങ് ഏജന്റുമാരാണ്. ബി.ജെ.പിക്ക് കളമൊരുക്കാനായിരുന്നു ശ്രമം. വിവിധ സംഘടനാ നേതാക്കളെ പങ്കെടുപ്പിക്കാതിരിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചുവെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

സെമിനാറിലെ ജനപങ്കാളിത്തം സി.പി.എം നിലപാട് ശരിയെന്ന‌തിന് തെളിവാണ്. മുസ്‌ലിം വനിതകളുടെ പ്രാതിനിധ്യം കുറവെന്ന ആക്ഷേപം പരിപാടിയുടെ ശോഭ കെടുത്താനാണെന്നും റിയാസ് കൂട്ടിച്ചേർത്തു. 

Tags:    
News Summary - K Sudhakaran and VD Satheesan are sleeping agents of BJP PA Muhammad Riya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.