തൃശൂർ: സർക്കാർ എന്തെല്ലാം പ്രതിസന്ധി നേരിട്ടാലും 2025-26 സാമ്പത്തികവർഷത്തിൽ വയനാട്ടിലെ അവസാനത്തെ ദുരന്തബാധിതനെയും പുനരധിവസിപ്പിക്കാതെ വയനാട് ചുരം ഇറങ്ങില്ലെന്ന് മന്ത്രി കെ. രാജൻ. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ ‘ലീഡേഴ്സ് മീറ്റ് 2025’ ഡി.ബി.സി.എൽ.സി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ 298 പേരാണ് മരിച്ചത്. വയനാട് കലക്ടർ പട്ടിക തയാറാക്കിയപ്പോൾ 17 കുടുംബത്തിലെ 54 പേരുടെ നഷ്ടപരിഹാരം സ്വീകരിക്കാൻ ആളില്ല. ആ കുടുംബങ്ങളിലെ എല്ലാവരുടെയും ജീവൻ നഷ്ടപ്പെട്ടു.
വ്യാപാരികളടക്കം കേരളം മുഴുവൻ ദുരന്തബാധിതരോടൊപ്പം നിന്നുവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.