Posted On
date_range Updated On
date_range കെ റെയിൽ: ജനങ്ങളോട് യുദ്ധമില്ല; പ്രശ്നങ്ങൾ പരിഹരിച്ച ശേഷമെ പദ്ധതി നടപ്പാക്കൂ- മന്ത്രി കെ. രാജൻ
കോഴിക്കോട്: ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമായി സിൽവർ ലൈൻ പദ്ധതി മാറില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ജനങ്ങളുടെ ആശങ്ക പൂർണമായി പരിഹരിക്കും. പദ്ധതി സംബന്ധിച്ച് മുന്നണിയിലെ ഘടകകക്ഷികൾക്കിടയിൽ അഭിപ്രായ ഭിന്നതയില്ല. പ്രശ്നങ്ങൾ പരിഹരിച്ച ശേഷമെ പദ്ധതി നടപ്പാക്കൂവെന്നും കെ. രാജൻ പറഞ്ഞു.
പൊതുസമൂഹത്തിന് വേണ്ടിയുള്ളതാണ് സിൽവർ ലൈൻ പദ്ധതി. പൊതു സമൂഹത്തെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചുമായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും കെ. രാജൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.