കെ റെയിൽ: സാമൂഹികാഘാത പഠനത്തിന്‍റെ പേരിലെ കോലാഹലങ്ങൾ എന്തിനായിരുന്നു -ഹൈകോടതി

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന്‍റെ പേരിൽ ഇത്രയും കോലാഹലങ്ങൾ എന്തിനായിരുന്നെന്ന്​ ഹൈകോടതി. ഇത്​ നിശ്ശബ്​ദമായും നടത്താമായിരുന്നു. പോർവിളിയോടെയല്ല വികസന പദ്ധതികൾ നടപ്പാക്കേണ്ടത്.

കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലൊക്കെ എവിടെ കൊണ്ടുപോയി വെച്ചെന്നും ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ ചോദിച്ചു. സാമൂഹികാഘാത പഠനത്തിന്​ എതിർപ്പ്​ ഉന്നയിക്കുന്ന സ്ഥലത്ത്​ കല്ലിടുന്നില്ലെന്നും അവിടെ ജിയോ ടാഗ്​ വഴി സർവേ നടത്തുകയാണെന്നും സ്​പെഷൽ ഗവ. പ്ലീഡർ അറിയിച്ചപ്പോഴാണ്​ കോടതിയുടെ പരാമർശമുണ്ടായത്​.

നോട്ടീസ് നൽകാതെ സർവേക്കായി എത്തുന്നതും കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നതും ചോദ്യം ചെയ്യുന്ന ഹരജികളാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​. സർക്കാർ വിശദീകരണത്തെ തുടർന്ന്​ ഹരജികൾ വീണ്ടും ജൂൺ രണ്ടിന്​ പരിഗണിക്കാൻ മാറ്റി.

ജനങ്ങളെ വിശ്വാസത്തിലെടുത്തുവേണം പദ്ധതികൾ നടപ്പാക്കാനെന്ന്​ മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും കോടതിയുടെ നിർദേശങ്ങൾ ഫലം കാണുകയാണെന്നും വിലയിരുത്തിയാണ്​ ഹരജികൾ മാറ്റിയത്​. കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നത് തടഞ്ഞ്​ നേരത്തേയുള്ള ഇടക്കാല കോടതിവിധി മറികടക്കാൻ സർവേ ഡയറക്ടർ ഫെബ്രുവരി രണ്ടിന് പുറപ്പെടുവിച്ച ഉത്തരവ്​ സംബന്ധിച്ച്​ സർക്കാറിന്‍റെ വിശദീകരണവും തേടി.

Tags:    
News Summary - K Rail: Highcourt sought an explanation for the order to overturn the interim order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.