കെ.റെയിൽ: കമീഷൻ തട്ടാൻ പുതിയ സൂത്രവുമായി ഇറങ്ങിയിരിക്കുകയാണ് സംസ്ഥാന സർക്കാറെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ.റെയിലിൽ നിലവിൽ കമീഷൻ തട്ടാൻ സാധിക്കുന്നില്ലെന്നറിഞ്ഞതോടെ പുതിയ സൂത്രവുമായി ഇറങ്ങിയിക്കുകയാണ് സംസ്ഥാന സർക്കാർ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇ.ശ്രീധരന്റെ ബദൽ നിർദേശങ്ങൾ പരിഗണിക്കാനുള്ള സർക്കാർ നീക്കത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇ.ശ്രീധരൻ കൊടുത്ത പേപ്പർ എന്താണെന്ന് ആർക്കുമറിയില്ല. അത് എന്താണെന്ന് ആദ്യം പുറത്തുവിടട്ടെ. എന്നിട്ടാകാം അതിൻമേലുള്ള ചർച്ചയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കെ.വി.തോമസും ശ്രീധരനും പറയുന്നതിനപ്പുറത്തേക്ക് അതിൽ ഒരു വ്യക്തതയുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ജനങ്ങളെ അഭിമുഖീകരിക്കാൻ തയാറാകണം. 150 ദിവസത്തിലേറെയായി അദ്ദേഹം പത്രക്കാരെ കണ്ടിട്ട്. അദ്ദേഹം മൗനത്തിൽ നിന്ന് പുറത്തുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രസർക്കാർ തടയിട്ടതോടെ ഇ. ശ്രീധരനെ മുൻനിർത്തിയുള്ള സംസ്ഥാന സർക്കാറിന്റെ ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അദ്ദേഹം നൽകിയ ബദൽ നിർദേശങ്ങൾ പരിഗണിച്ച് ഡി.പി.ആറിലടക്കം മാറ്റങ്ങൾ വരുത്താനാണ് നീക്കം. അ​തി​വേ​ഗ റെ​യി​ൽ​പാ​ത സം​ബ​ന്ധി​ച്ച്​ ഇ. ​ശ്രീ​ധ​ര​ൻ ത​യാ​റാ​ക്കി ന​ൽ​കി​യ റി​പ്പോ​ർ​ട്ട്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ കൈ​മാ​റിയിരുന്നു. വാ​യ്​​പ സാ​ധ്യ​ത​യു​ള്ള പ​ദ്ധ​തി​യാ​ണ്​ ​ശ്രീ​ധ​ര​ന്‍റെ കു​റി​പ്പി​ലു​ള്ള​ത്.

തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ ക​ണ്ണൂ​ര്‍ വ​രെ 350 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ യാ​ത്ര​ചെ​യ്യാ​വു​ന്ന ​റെ​യി​ല്‍ പാ​ത തു​ട​ങ്ങു​മ്പോ​ൾ സെ​മി​സ്പീ​ഡാ​ക​ണ​മെ​ന്നും പി​ന്നീ​ട്​ ഹൈ​സ്പീ​ഡി​ലേ​ക്ക്​ ഉ​യ​ർ​ത്താ​ൻ ക​ഴി​യ​ണ​മെ​ന്നും ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്. ഭൂ​മി​ക്ക്​ മു​ക​ളി​ൽ തൂ​ണു​ക​ളി​ലൂ​ടെ​യും ഭൂ​മി​ക്ക​ടി​യി​ലൂ​ടെ​യു​മാ​ക​ണം പാ​ളം. വ​ൻ മ​തി​ലു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തോ​ടെ ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ കു​റ​യും.

Tags:    
News Summary - K. Rail: Chennithala said that the state government has come up with a new fraud to cheat the commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.