അട്ടപ്പാടിയിലെ ആദിവാസി മേഖലക്ക് ഈ സർക്കാർ 64.12 കോടി അനുവദിച്ചുവെന്ന് കെ. രാധാകൃഷണൻ

തിരുവനന്തപുരം: അട്ടപ്പാടിയിലെ പട്ടികവർഗ മേഖലയുടെ വികസനത്തിനായി ഈ സർക്കാർ പട്ടികവർഗ വകുപ്പ് വഴി 64.12 കോടി അനുവദിച്ചുവെന്ന് മന്ത്രി കെ. രാധാകൃഷണൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. പട്ടികവർഗ വകുപ്പ് അനുവദിച്ച തുക ചെലവഴിക്കുകയും ചെയ്തു.

കണക്കുകൾ പ്രകാരം 2021-22 ൽ 21.27 കോടിയാണ് ചെലവഴിച്ചത്.ഇതിൽ വീടില്ലാത്തവർക്ക് പുതിയ വീടുകളൊന്നും അനുവദിച്ചില്ല. അതേസമയം, നിർമാണം പൂർത്തീകരിക്കാനുള്ള വീടുകൾക്ക് 5.71 കോടി ചെലവഴിച്ചു. അതോടൊപ്പം വീടുകളുടെ അറ്റകുറ്റ പണികൾ നിർവഹിക്കുന്നതിനായി 1.50 കോടിയും ചെലവഴിച്ചു.

അഗളി, പൂതൂർ, ഷോളയൂർ എന്നീ ട്രൈബൽ ഓഫിസറുടെ വാഹനം ഓടിയതിന് ചെലവായി 4.51 ലക്ഷവും മൊബൈൽ അലവൻസ് 4.596 രൂപയും ചെലവഴിച്ചു. 1.80 കോടി രൂപ അംബേദ്കർ സെറ്റിൽമന്റെ് പദ്ധതിക്കായി ചെലവഴിച്ചു. 2022-23 ൽ 22.31 കോടിയും ചെലവഴിച്ചു. രണ്ടുവർഷവും അനുവദിച്ച് തുക നൂറു ശതമാനവും ചെലവഴിച്ചു.

2023-24 ൽ 20.53 കോടിയാണ് അനുവദിച്ചതിൽ ഇതുവരെ 75.67 ശതമാനം ചെലവഴിച്ചുവെന്നാണ് എ.പി അനിൽകുമാറിനെ മന്ത്രി കെ. രാധാകൃഷൺ നൽകിയ മറുപടി.

Tags:    
News Summary - K. Radhakrishnan said that this government has allocated 64.12 crores to the tribal area of ​​Attapadi.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.