Posted On
date_range Updated On
date_range കെ. പത്മകുമാറിനെ റിയാബ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി
തിരുവനന്തപുരം: പബ്ളിക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്‍ഡ് ഇന്‍േറണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്) സെക്രട്ടറി കെ. പത്മകുമാറിനെ മാറ്റി. വ്യവസായ വകുപ്പ് അഡീഷനല്‍ സെക്രട്ടറി വിജയകുമാരന്‍ നായര്‍ക്കാണ് പകരം ചുമതല. നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനാണ് നിര്‍ദേശം നല്‍കിയത്. മലബാര്‍ സിമന്‍റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ഒരു മാസത്തിനു ശേഷമാണ് റിയാബ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.