തിരുവനന്തപുരം: കോർപറേഷൻ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് തിരുവനന്തപുരത്ത് ആർ.എസ്.എസ് പ്രവർത്തകൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ബി.ജെ.പിയിൽ കൂട്ടആത്മഹത്യ നടക്കുകയാണെന്ന് മുരളീധരൻ പറഞ്ഞു.
വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. ഒരു പാർട്ടിയിൽ നിന്ന് ഒന്നും കിട്ടിയില്ലെങ്കിൽ മറ്റൊരു പാർട്ടിയിലേക്ക് പോവുകയാണ് സാധാരണ ചെയ്യുക. പാർട്ടിയോടുള്ള പ്രതിബദ്ധതയാണ് പ്രവർത്തകരെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. അതേസമയം, പാർട്ടിയുടെ വഴിപിഴച്ചപോക്കിൽ പ്രവർത്തകർക്ക് ദുഃഖമുണ്ട്.
നേതൃത്വത്തിന്‍റെ കഴിവുകേടാണിത്. മുമ്പ് പരാതി പറയാൻ ആൾക്കാർ ഉണ്ടായിരുന്നു. ഇപ്പോ അവരും നിശബ്ദരാണ്. എല്ലാം ഒരു വ്യക്തിയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ആ വ്യക്തിക്ക് എന്താണ് കേരളമെന്ന് ഇപ്പോഴും മനസിലാക്കിയിട്ടില്ല. മലയാളിയായി ജനിച്ച അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ കേരളത്തിന് പുറത്താണ്.
കേരളത്തിൽ ബി.ജെ.പി എന്താണ് മനസിലാക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്ത് ബി.ജെ.പി 20 സീറ്റ് പോലും നേടില്ലെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ശനിയാഴ്ചയാണ് തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ആർ.എസ്.എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തത്. തൃക്കണ്ണാപുരം പ്ലാവിള ജയ് നഗർ റെസിഡന്റ്സ് അസോസിയേഷൻ സരോവരത്തിൽ ആനന്ദ് കെ. തമ്പിയാണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ടോടെ വീടിന് സമീപത്തെ ഷെഡിൽ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. സുഹൃത്തുക്കൾക്ക് വാട്സ് ആപ്പിലൂടെ കുറിപ്പ് അയച്ചശേഷമാണ് ആത്മഹത്യ. കുറിപ്പില്‍ ബി.ജെ.പി നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്.
തന്റെ ഭൗതികശരീരം ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരെ കാണിക്കരുതെന്നുണ്ട്. മൂന്ന് നേതാക്കളുടെ പേരെടുത്ത് പരാമർശിച്ചിട്ടുണ്ട്. മണൽ മാഫിയയുമായി ബന്ധമുള്ള നേതാക്കൾ മാഫിയക്കാരനെ സ്ഥാനാർഥിയാക്കിയെന്ന് കുറിപ്പിൽ പറയുന്നു.
സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് ആനന്ദ് തൃക്കണ്ണാപുരത്ത് പ്രചാരണം തുടങ്ങിയിരുന്നു. പട്ടിക വന്നപ്പോൾ മറ്റൊരു പേരാണുണ്ടായത്. പിന്നാലെ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം ശിവസേനയിൽ അംഗത്വവുമെടുത്തു. സ്വതന്ത്രനാകാൻ തീരുമാനിച്ചശേഷം സമ്മർദം താങ്ങാനാകുന്നില്ലെന്ന് പരിചയക്കാരോട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.