നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട ആരോഗ്യ പ്രവർത്തകയുടെ പരിശോധന ഫലം നെഗറ്റിവ് -മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: നിപ രോഗബാധിതന്റെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇന്നലെ സാമ്പിൾ ശേഖരിച്ച ആരോഗ്യ പ്രവർത്തകയുടെ പരിശോധന ഫലം നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ഇതോടെ രോഗിയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധനക്ക് വിധേയമാക്കിയ 15 പേരുടെയും പരിശോധന ഫലങ്ങൾ നെഗറ്റീവാണെന്നും അദ്ദേഹം പറഞ്ഞു.

നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളജിൽ വെൻറിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. രോഗബാധിതന്റെ സമ്പർക്കപട്ടികയിൽ ഇന്ന് പുതുതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്കപട്ടികയിലുള്ളത്. നാല് പേർ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ടവരും 14 പേർ ഉയർന്ന വിഭാഗത്തിൽ പെട്ടവരും 86 പേർ കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ടവരുമാണ്. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 81 വീടുകളിൽ ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി.

സംശയ നിവാരണത്തിനായി ജില്ല കൺട്രോൾ റൂമിൽ പൊതുജനങ്ങളിൽ നിന്നുള്ള 89 ഫോൺവിളികൾ എത്തിയിട്ടുണ്ട്. സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും ഇന്നും ജില്ല കൺട്രോൾ റൂമിൽനിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. ജില്ല മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തെന്നും മന്ത്രി അറിയിച്ചു.

പകർച്ചവ്യാധി പ്രതിരോധം; ജനകീയപങ്കാളിത്തം അനിവാര്യം -മന്ത്രി മുരളീധരൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ന് ജ​ന​കീ​യ പ​ങ്കാ​ളി​ത്തം അ​നി​വാ​ര്യ​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ​ത്തി​നാ​യി രൂ​പ​വ​ത്​​ക​രി​ച്ച ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യു​ടെ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്ത് വി​വി​ധ പ​നി​ക​ളും മ​റ്റ് പ​ക​ർ​ച്ച​വ്യാ​ധി​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് മാ​ത്ര​മ​ല്ല, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന്റെ​യും ജ​ല​വി​ഭ​വ വ​കു​പ്പി​ന്റെ​യും ഏ​കോ​പി​ത പ്ര​വ​ർ​ത്ത​ന​വും ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വൃ​ത്തി​ഹീ​ന​മാ​യ പ​രി​സ​രം, മ​ലി​ന​മാ​യ കു​ടി​വെ​ള്ളം, സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഭ​ക്ഷ​ണം എ​ന്നി​വ​യാ​ണ് പ​ല രോ​ഗ​ങ്ങ​ളു​ടെ​യും പ്ര​ധാ​ന കാ​ര​ണം.

ഷി​ഗ​ല്ലെ രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ടി​വെ​ള്ള​ത്തി​ന്റെ ഗു​ണ​നി​ല​വാ​ര​വും ഭ​ക്ഷ്യ​സു​ര​ക്ഷ​യും ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. വൃ​ത്തി​ഹീ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ഷി​ഗ​ല്ലെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി, നി​പ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളും ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തു​ന്ന​തി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്ത​ണം. മാ​ലി​ന്യ​സം​സ്‌​ക​ര​ണ യൂ​നി​റ്റു​ക​ൾ ശ​ക്തി​പ്പെ​ടു​ത്ത​ണം. ഡ്രൈ​ഡേ ആ​ച​ര​ണം ശ​ക്ത​മാ​ക്കാ​നും വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ശു​ചീ​ക​ര​ണം ന​ട​ത്താ​നും നി​ർ​ദേ​ശം ന​ൽ​കി. ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഷ​ർ​മി​ള മേ​രി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ വി.​വി. രാ​ജേ​ഷ്, എം.​എ​ൽ.​എ​മാ​രാ​യ സി.​കെ. ഹ​രീ​ന്ദ്ര​ൻ, ഒ.​എ​സ്. അം​ബി​ക, ജി​ല്ല ക​ല​ക്ട​ർ അ​നു കു​മാ​രി, ഉ​ന്ന​താ​ധി​കാ​ര സ​മി​തി അ​ധ്യ​ക്ഷ​ൻ ഡോ. ​എ​സ്.​എ​സ്. ലാ​ൽ, ക​ൺ​വീ​ന​ർ ശ്രീ​ജി​ത്ത് എ​ൻ. കു​മാ​ർ, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​കെ.​വി. വി​ശ്വ​നാ​ഥ​ൻ, അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​റീ​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അതേസമയം, സം​സ്ഥാ​ന​ത്ത്​ പ​ക​ർ​ച്ച​പ്പ​നി പ​ട​രു​ന്നു. ശ​നി​യാ​ഴ്ച മാ​ത്രം 13,187 പേ​രാ​ണ്​ പ​നി ബാ​ധി​ച്ച്​ ചി​കി​ത്സ തേ​ടി​യ​ത്. 134 പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. 75 പേ​ർ​ക്ക്​ ഡെ​ങ്കി​യും 13 പേ​ർ​ക്ക്​ എ​ലി​പ്പ​നി​യും 112 പേ​ർ​ക്ക്​​ ഇ​ൻ​ഫ്ലു​വ​ൻ​സ​യും ഏ​ഴു​പേ​ർ​ക്ക്​ മ​ലേ​റി​യ​യും 27 പേ​ർ​ക്ക്​ മ​ഞ്ഞ​പ്പി​ത്ത​വും സ്ഥി​രീ​ക​രി​ച്ചു. 312 പേ​ർ​ക്ക്​ ഡെ​ങ്കി ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്.

തൃ​ശൂ​ർ ജി​ല്ല​യി​ൽ എ​ലി​പ്പ​നി ബാ​ധി​ച്ച്​ ഒ​രാ​ൾ മ​രി​ച്ചു. ഏ​റ്റ​വു​മ​ധി​കം പ​നി ബാ​ധി​ത​ർ മ​ല​പ്പു​റ​ത്താ​ണ് ​-2851. തി​രു​വ​ന​ന്ത​പു​രം -1286, പാ​ല​ക്കാ​ട്​ -1237, കോ​ഴി​ക്കോ​ട് ​-1107, തൃ​ശൂ​ർ -1075 എ​ന്നി​ങ്ങ​നെ​യാ​ണ്​ ജി​ല്ല തി​രി​ച്ചു​ള്ള എ​ണ്ണം. കൂ​ടു​ത​ൽ പ​നി​ബാ​ധി​ത​ർ ചി​കി​ത്സ​യി​ലു​ള്ള​ത്​ ഇ​ടു​ക്കി​യി​ലാ​ണ് ​-26. ഡെ​ങ്കി​പ്പ​നി കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്​ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ്​ -15. കോ​ഴി​ക്കോ​ട്​ 11 പേ​ർ​ക്ക്​ രോ​ഗം ബാ​ധി​ച്ചു. ഈ ​മാ​സം ഇ​തു​വ​രെ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്​ നാ​ലു പേ​ർ​ മ​രി​ച്ചു. 1270 പേ​ർ​ രോ​ഗ​ബാ​ധി​ത​രാ​യി. എ​ലി​പ്പ​നി ബാ​ധി​ച്ചും​ നാ​ലു​പേ​ർ മ​രി​ച്ചു. 199 പേ​ർ​ക്കാ​ണ്​​ എ​ലി​പ്പ​നി ബാ​ധി​ച്ച​ത്.

Tags:    
News Summary - NIPA: The test result of the health worker included in the contact list is negative - Minister K. Muralidharan, 13 reported Shigella, 75 dengue and 13 rabies.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.