വർഗീയവിഷം ചീറ്റുന്ന സംഘപരിവാറിനെ മതേതര മണ്ണിൽ നിന്നും പിഴുതെറിയുമെന്ന്​ മുരളീധരൻ, വരവേറ്റ്​ പ്രവർത്തകർ

തിരുവനന്തപുരം: നേമത്ത്​ യു.ഡി.എഫ്​ സ്ഥാനാർഥിയായി മത്സരിക്കുന്ന കെ.മുരളീധരന്​ തിരുവനന്തപുരം വിമാനത്താവളത്തിൽ ആവേശ വരവേൽപ്പൊരുക്കി യൂത്ത്​ കോൺഗ്രസ്​. തിരുവനന്തപുരം വിമാനത്താവളത്തിൽ വൈകീ​ട്ടെത്തിയ മുരളീധരൻ നേമത്തേക്ക്​ പുറപ്പെട്ടു.

വർഗീയവിഷം ചീറ്റുന്ന സംഘപരിവാർ എന്ന വിപത്തിനെ കേരളത്തിന്‍റെ മതേതര മണ്ണിൽനിന്നും പിഴുതെറിഞ്ഞേ മതിയാവൂവെന്ന്​ കെ.മുരളീധരൻ ഫേസ്​ബുക്കിൽ കുറിച്ചു. വർഗീയതയ്ക്ക് എതിരായ സന്ധിയില്ലാത്ത പോരാട്ടമാണ് ഇവിടെ നടക്കുന്നതെന്നും

ഇത് കേരളം മുഴുവൻ ആളിപ്പടരുമെന്നും അഞ്ചു വർഷം ഭരിച്ച പിണറായി സർക്കാരും കേരളത്തിനു സമ്മാനിച്ചത് ദുരിതങ്ങളും ദുരന്തങ്ങളും മാത്രമാണെന്നും കെ.മുരളീധരൻ കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.