പാലത്തായി കേസ്​: പ്രതിക്ക്​ ജാമ്യം കിട്ടാൻ കുറ്റപത്രം വളച്ചൊടിച്ചു -കെ. മുരളീധരൻ

കോഴിക്കോട്​: പാലത്തായി പീഡനക്കേസിൽ ബി.ജെ.പി നേതാവും അധ്യാപകനുമായ പ്രതിക്ക്​ ജാമ്യം കിട്ടാനായി ക്രൈംബ്രാഞ്ച്​ കുറ്റപത്രം വളച്ചൊടിച്ചതായി കെ. മുരളീധരൻ എം.പി ആരോപിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്​ഥാനത്തിൽ തന്നെ പ്രതിയെ അറസ്​റ്റ്​ ചെയ്യാമായിരുന്നു​. എന്നാൽ, പൊലീസ്​ അനാവശ്യമായി അറസ്​റ്റ്​ വൈകിപ്പിച്ചു. കടുത്ത ​പ്രതിഷേധത്തെ തുടർന്ന്​ അറസ്​റ്റ്​ ചെയ്​തെങ്കിലും പോക്​സോ ചുമത്തിയില്ല. കുട്ടിയെ ഉപദ്രവിച്ചു എന്ന നിസ്സാര വകുപ്പാണ്​ ചേർത്തത്​. 

തുടക്കം മുതൽ കേസ്​ തേയ്​ച്ചുമായ്​ച്ച്​ കളയാൻ സി.പി.എമ്മി​​െൻറ ഭാഗത്തുനിന്ന്​ ശ്രമമുണ്ടായി. ഇത്​ ബി.​െജ.പി-സി.പി.എം ബാന്ധവത്തി​​െൻറ തുടക്കമാണെന്ന്​ സംശയിക്കണം. പ്രതിയെ അനുകൂലിച്ചാണ്​ പൊലീസ്​ സംസാരിച്ചത്​. പിഞ്ചുകുഞ്ഞിനെ പിച്ചിചീന്തിയ സംഭവമുണ്ടായിട്ടും ഇത്ര ​ലാഘവ​േത്താടെ കേസ്​ അന്വേഷിച്ചതി​​െൻറ ഉത്തരവാദികൾ സംസ്​ഥാന സർക്കാറും കേരള പൊലീസുമാണ്​. 

ശക്​തമായ നടപടി സ്വീകരിക്കുമെന്നാണ്​ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ പഞ്ഞത്​. എന്നാൽ, പ്രതിക്ക്​ ജാമ്യം കിട്ടിയിട്ട്​ ഇനി എന്ത്​ നടപടി സ്വീകരിക്കാ​നാണെന്ന്​ എം.പി ചോദിച്ചു. പ്രതിയുടെ സ്വരത്തിലാണ്​ പൊലീസ്​ ഉദ്യോഗസ്​ഥർ സംസാരിക്കുന്നത്​. 

പൊലീസിനെ തോന്നിയപോലെ കയറൂരി വിട്ടിരിക്കുകയാണ്​. മുഖ്യമന്ത്രിയുടെ വകുപ്പുകൾക്ക്​ കീഴിലുണ്ടാകുന്ന എല്ലാ ​െതറ്റുകൾക്കും വകുപ്പിന്​ മാത്രമാണ്​ കുറ്റം. മുഖ്യമന്ത്രിക്ക്​ ക്ലീൻചീറ്റ്​ നൽകുകയാണ്​. ആഭ്യന്തര വകുപ്പിനും സ്​ഥലം എം.എൽ.എക്കുമെല്ലാം ഇതിൽ ഉത്തരവാദിത്വമുണ്ട്​. ക്രൈംബ്രാഞ്ച്​ നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്​​. ഇതാണോ ക്രൈ​ംബ്രാഞ്ചി​​െൻറ നടപടിയെന്നും ​മുരളീധരൻ ചോദിച്ചു. 

സ്​ഥലം എം.എൽ.എയും മന്ത്രിയുമായ ശൈലജ ടീച്ചർക്ക്​ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. നിയോജക മണ്ഡലത്തിൽ നടക്കുന്ന ഒരു കാര്യവും മന്ത്രി അറിയുന്നില്ല എന്നതാണ്​ അവസ്​ഥ.  കുഞ്ഞിനെ​ രക്ഷിക്കാൻ കഴിയാത്ത മന്ത്രി സാമൂഹിക നീതി വകുപ്പ്​ ഒഴിയാനുള്ള ധാർമിക ​ബാധ്യത കാണിക്കണം. പാലത്തായി സ്​കൂളിൽനിന്ന്​ കുട്ടികൾ പേടിച്ചിട്ട്​ ടി.സി വാങ്ങിപ്പോവുന്ന അവസ്​ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Tags:    
News Summary - k muraleedaran says against kerala police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.