അമ്പലങ്ങളിലെ ആർ.എസ്​.എസ്​ വാഴ്​ചക്കെതിരെ കോൺഗ്രസ്​ നേതാവി​െൻറ മകൾ രംഗത്ത്​

ചെങ്ങന്നൂർ: അമ്പലങ്ങളിലെ ആർ.എസ്​.എസ്​ അധിനിവേശത്തെ ചോദ്യം ചെയ്​ത്​ കോൺഗ്രസ്​ നേതാവി​​െൻറ മകളുടെ ​ഫേസ്​ബുക ്ക്​ പോസ്​റ്റ്​ വൈറലാകുന്നു. മുതിർന്ന കോൺഗ്രസ് നേതാവും ചെങ്ങന്നൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർ ഥിയുമായിര​ുന്ന ഡി. വിജയകുമാറി​​െൻറ മകൾ ജ്യോതി രാധിക വിജയകുമാറി​​െൻറ പോസ്​റ്റാണ്​ ചർച്ചയാകുന്നത്​. തിരുവോണ ദിവസം അമ്പലത്തിൽ പ്രാർഥിക്കാനെത്തിയപ്പോൾ പ്രദേശത്തെ ആർ.എസ്​.എസ്​ പ്രവർത്തകരിൽനിന്ന്​ നേരിട്ട ദുരനുഭവത്തെക്കുറിച്ചാണ്​ ​​േജ്യാതി തുറന്നെഴുതിയത്​. ഇതിനകം പതിനായിരങ്ങളാണ്​ പോസ്​റ്റിന്​ താഴെ അഭിപ്രായം രേഖപ്പെടുത്തിയത്​.

തിരുവോണനാളിൽ തൃപ്പുലിയൂർ മഹാക്ഷേത്ര ദർശനത്തിനാണ്​ ജ്യോതിയും വിജയകുമാറും എത്തിയത്​. കാർ പാർക്ക്​ ചെയ്​ത വിഷയത്തിൽ അവിടെയുണ്ടായിരുന്ന പ്രദേശവാസികൾ തന്നോട്​ വളരെ മോശമായി പെരുമാറുകയായിരു​െന്നന്ന്​ ജ്യോതി പറയുന്നു. എന്നുമുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർ.എസ്.എസി​​െൻറ സ്വകാര്യ സ്വത്തായത് എന്ന ചോദ്യത്തോടെ ആരംഭിക്കുന്ന പോസ്​റ്റിൽ ക്ഷേത്രങ്ങൾ നിങ്ങളുടെ സ്വകാര്യസ്വത്തല്ലെന്ന് ആർ.എസ്.എസ് പ്രവർത്തകരോട്​ ജ്യോതി പറയുന്നു.

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾ​െപ്പടെയുള്ള ദേശീയനേതാക്കളുടെ പ്രസംഗ പരിഭാഷകയായി പേരെടുത്തിട്ടുള്ള ജ്യോതിയുടെ അചഞ്ചല നിലപാടുകളും ആർ.എസ്.എസ്-സംഘ്​പരിവാർ സംഘടനകളുടെ അമർഷത്തിന്​ കാരണമാണെന്ന് പിതാവ് വിജയകുമാർ പറയുന്നു. തിരുവനന്തപുരം ജില്ല കോടതിയിൽ അഭിഭാഷകയും സിവിൽ സർവിസ്​ പരിശീലനകേന്ദ്രത്തിൽ സോഷ്യോളജി ഫാക്കൽറ്റിയായും പ്രവർത്തിക്കുകയാണ്​ ജ്യോതി.

Full View
Tags:    
News Summary - jyothi vijayakumar against RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.