ജസ്​റ്റിസ്​ വി. ഖാലിദ്​ അന്തരിച്ചു

ക​ണ്ണൂ​ർ: സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​യും ജ​മ്മു-​ക​ശ്​​മീ​ർ ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സും കേരള ഹൈകോടതി ജഡ്​ജിയുമായിരുന്ന ജ​സ്​​റ്റി​സ്​ വി. ​ഖാ​ലി​ദ്​ (95) അ​ന്ത​രി​ച്ചു. അ​ഭി​ഭാ​ഷ​ക​വൃ​ത്തി​യി​ലും ന്യാ​യാ​ധി​പ​സ്​​ഥാ​ന​ത്തും സ​ർ​വ​ാദരണീയനായ അ​ദ്ദേ​ഹം 10 വ​ർ​ഷ​ത്തോ​ള​മാ​യി ക​ക്കാ​ട്​ അ​ര​യാ​ൽ​ത​റ​യി​ലെ ‘ഷേ​ഡി’​ലാ​യി​രു​ന്നു​ താ​മ​സം. പ്ര​മാ​ദ​മാ​യ കേ​സു​ക​ളി​ൽ നീ​തി ഉ​യ​ർ​ത്തി​പ്പി​ട​ച്ച്​ വി​ധി നി​ർ​ണ​യി​ച്ച വി. ​ഖാ​ലി​ദി​​​​​െൻറ ന്യാ​യാ​ധി​പ ജീ​വി​ത​ത്തി​ലെ തി​ള​ങ്ങു​ന്ന ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്​ ഷാ​ബാ​നു കേ​സും രാ​ജ​ൻ കേ​സും ഇ​ന്ദി​ര ഗാ​ന്ധി വ​ധ​ക്കേ​സും.

ക​ണ്ണൂ​ർ സി​റ്റി​യി​ൽ 1922 ജൂ​ലൈ ഒ​ന്നി​ന്​ സി.​സി. മ​ര​ക്കാ​ർ-​വാ​ഴ​ക്കു​ള​ങ്ങ​ര​യി​ൽ സൈ​ന​ബ ദ​മ്പ​തി​ക​ളു​ടെ നാ​ലാ​മ​ത്തെ മ​ക​നാ​യാ​ണ്​ ജ​ന​നം. 1948 മാ​ർ​ച്ച്​ എ​ട്ടി​ന്​ മ​ദി​രാ​ശി ഹൈ​കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി എ​ൻ​റോ​ൾ​ ചെ​യ്​​ത ഖാ​ലി​ദ്​ ക​ണ്ണൂ​ര്‍ മു​ന്‍സി​ഫ് കോ​ട​തി​യി​ലാ​ണ്​ അ​ഭി​ഭാ​ഷ​ക​വൃ​ത്തി തു​ട​ങ്ങി​യ​ത്.

1964ൽ ​കേ​ര​ള ഹൈ​കോ​ട​തി​യി​ല്‍ അ​ഭി​ഭാ​ഷ​ക​നാ​യി. 1972 ഏ​പ്രി​ല്‍ മൂ​ന്നി​ന് കേ​ര​ള ഹൈ​കോ​ട​തി​യി​ല്‍ ജ​സ്​​റ്റി​സും 1983ൽ ​ജ​മ്മു-​ക​ശ്​​മീ​ർ ചീ​ഫ്​ ജ​സ്​​റ്റി​സു​മാ​യി. 1984ൽ 12 ​ദി​വ​സ​ത്തേ​ക്ക്​ ജ​മ്മു-​ക​ശ്​​മീ​രി​​​​െൻറ ഇ​ട​ക്കാ​ല ഗ​വ​ർ​ണ​ർ സ്​​ഥാ​ന​വും അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. 1984 ജൂ​ൺ മു​ത​ൽ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​യാ​യി സേ​വ​ന​മ​നു​ഷ്​​ഠി​ച്ച ഇ​ദ്ദേ​ഹം 1987 ജൂ​ൺ 30നാ​ണ്​ വി​ര​മി​ച്ച​ത്. ക​ണ്ണൂ​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റായിരുന്നു.

ഭാ​ര്യ: റാ​ബി​യ. ഏ​ക മ​ക​ൾ: താ​ഹി​റ. മ​രു​മ​ക​ൻ: കെ. ​അ​ബ്​​ദു​ൽ ജ​ബ്ബാ​ർ (എ​ൻ​ജി​നീ​യ​ർ, ജെ​നെ​സി​സ്​ ആ​ശു​പ​ത്രി, ചാ​ല). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ വി. ​മാ​മു, വി. ​ഹു​സൈ​ൻ​കു​ഞ്ഞി, ഫാ​ത്തി​ബി, സ​ഫി​യ. മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്​​ച രാ​ത്രി എ​ട്ടി​ന്​ ജീ​വി​ത​ത്തി​​​​െൻറ നാ​നാ​തു​റ​ക​ളി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന്​ ആ​ളു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ണ്ണൂ​ർ സി​റ്റി ജു​മാ​മ​സ്​​ജി​ദ്​  ഖ​ബ​ർ​സ്​​ഥാ​നി​ൽ ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ഖ​ബ​റ​ട​ക്കി.

Tags:    
News Summary - Justice V. Khalid Passed Away -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.