അടൂര്‍ (പത്തനംതിട്ട): നിയമവ്യവസ്ഥയും സംശയനിഴലില്‍ നില്ക്കുന്നു എന്നതാണ് ഇന്ന് രാ ജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അഖിലേന്ത്യ കിസാന്‍സഭ ദേശീയ ജനറല്‍ സെ ക്രട്ടറി അതുല്‍കുമാര്‍ അന്ജാന്.
അടൂരില്‍ അഖിലേന്ത്യ കിസാന്‍സഭ സംസ്ഥാന സമ്മേളന ത്തിെൻറ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്തി നരേന്ദ്രമോദിയെ സുപ്രീംകോടതിയിലെ ജസ്റ്റിസ് അരുണ്‍ മിശ്ര പുകഴ്ത്തുന്നത് നിയമസംവിധാനത്തിെൻറ ദുരവസ്ഥയാണ് കാണിക്കുന്നത്.
ആഗോളതലത്തില്‍ ചിന്തിക്കുകയും താഴ്ന്നനിലയില്‍ പ്രവര്‍ത്തിക്കുകയുമാണ് അദ്ദേഹം. ഭരണാധികാരികളുടെ താളത്തിന് തുള്ളുന്ന നിയമസംവിധാനം ഭരണഘടന നല്കുന്ന എല്ലാ മൂല്യങ്ങളെയും തകര്‍ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭരണഘടനമൂല്യങ്ങളെയും ന്യൂനപക്ഷ അവകാശങ്ങളെയും ഹനിച്ച് ഫാഷിസവും നാസിസവും പ്രചരിപ്പിക്കാനുളള ബി.ജെ.പിയുടെയും ആര്.എസ്.എസിെൻറയും കുതന്ത്രമാണ് പൗരത്വ ഭേദഗതി നിയമമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിെൻറ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോടികള്‍ ചെലവഴിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഒപ്പിടാന്‍ പോകുന്ന മിക്ക കരാറുകളും കര്‍ഷകർക്കും ഗ്രാമീണ ജനതക്കും എതിരാണ്.
ഇന്ത്യന്‍ ക്ഷീരമേഖലയെ തകര്‍ത്ത് അമേരിക്കന്‍ പാലുല്പന്നങ്ങളുടെ സ്വതന്ത്രവിപണിയാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.