പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം ഇന്നുമുതൽ

പത്തനംതിട്ട: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) 61ാം സംസ്ഥാന സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ പത്തനംതിട്ടയില്‍ നടക്കും. മാധ്യമ തൊഴിൽമേഖല നേരിടുന്ന പ്രതിസന്ധികൾ ഉൾപ്പെടെ സമ്മേളനം ചർച്ചചെയ്യുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ പത്തിന് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ സംഗമം നടത്തും. അഞ്ചിന് പത്തനംതിട്ട ടൗണ്‍ സ്‌ക്വയറിലെ സി. ഹരികുമാർ നഗറിൽ ട്രേഡ് യൂനിയന്‍ സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും. എട്ടിന് രാവിലെ 9.30ന് സംസ്ഥാന പ്രസിഡന്‍റ് കെ.പി. റെജി പതാക ഉയർത്തും.

` പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഹാളിലെ ടി.ജെ.എസ്. ജോർജ് നഗറിൽ രാവിലെ പത്തിന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. കെ.പി. റെജി അധ്യക്ഷത വഹിക്കും.

Tags:    
News Summary - Journalists Union state conference from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.