ജോസഫ് ടാജറ്റ് തൃശൂര്‍ ഡി.സി.സി അധ്യക്ഷന്‍

തൃശൂര്‍: ജോസഫ് ടാജറ്റിനെ തൃശൂര്‍ ഡി.സി.സി അധ്യക്ഷനായി നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖാര്‍ഗേയുടേതാണ് തീരുമാനം. നിലവില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവാണ് ജോസഫ് ടാജറ്റ്. നിയമനത്തിന് ഖാര്‍ഗെ അനുമതി നല്‍കിയതായി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ജോസ് വള്ളൂര്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് ശേഷം എട്ട് മാസമായി തൃശൂര്‍ ഡ.സി.സിക്ക് സ്ഥിരം അധ്യക്ഷന്‍ ഉണ്ടായിരുന്നില്ല. വി കെ ശ്രീകണ്ഠന്‍ എം.പിക്കായിരുന്നു താല്‍ക്കാലിക ചുമതല. തൃശൂരിലെ കോൺഗ്രസിലെ കൂട്ടത്തല്ലിനെ തുടർന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിനോട് രാജിക്കത്ത് സമർപ്പിക്കാൻ കെ.പി.സി.സി നിർദേശം നൽകിയിരുന്നു. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു കെ.പി.സി.സിയുടെ നിർദേശം.

കൂട്ടത്തല്ലിൽ ഡി.സി.സി പ്രസിഡന്‍റ്​ ജോസ് വള്ളൂർ ഉൾപ്പെടെ 20 പേർക്കെതിരെ തൃശൂർ ഈസ്റ്റ്​ പൊലീസ്​ കേസെടുത്തിരുന്നു. മർദനമേറ്റ്​ തൃശൂർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയ, കെ. മുരളീധരന്‍റെ അനുയായി ഡി.സി.സി ജനറൽ സെക്രട്ടറി സജീവൻ കുരിയച്ചിറ നൽകിയ പരാതിയിൽ അന്യായമായി സംഘംചേരൽ, മർദനം തുടങ്ങി ജാമ്യം ലഭിക്കുന്ന വിവിധ വകുപ്പുകൾ പ്രകാരമാണ്​ കേസ് രജിസ്റ്റർ ചെയ്തത്.

Tags:    
News Summary - Joseph Tajet Thrissur DCC President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.