Posted On
date_range Updated On
date_range പാലായിലെ വില്ലൻ ജോസഫ് -ജോസ് ടോം
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നിലെ വില്ലൻ പി.ജെ. ജോസഫാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം. വാ ർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാർഥി നിർണയ അവകാശം ജോസ് കെ. മാണിക്കാണെന്ന് യു.ഡി.എഫ് അംഗീകരിച്ചതാണ്. തന്‍റെ പേര് യു.ഡി.എഫ്. ഉന്നയിച്ചപ്പോൾ പി.ജെ. ജോസഫ് എതിർത്തില്ല. ജോസഫ് കണ്ടത്തിലിനെ നിർത്തി ചിഹ്നത്തിനായി തർക്കം ഉന്നയിച്ചത് ജോസഫ് പക്ഷമാണ്.
ജോസഫ് വിഭാഗം പുറത്തുവിട്ട സന്ദേശം തോൽവിക്ക് കാരണമായി. സ്വന്തം മുന്നണിയെ പി.ജെ. ജോസഫ് ഒറ്റുകൊടുത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.