കോട്ടയം: പാലാ ഉപെതരഞ്ഞെടുപ്പില് പരാജയപ്പെട്ടാൽ പി.ജെ. ജോസഫിനും യു.ഡി.എഫിനും ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ജോസ് ടോം പുലിക്കുന്നേൽ. തോൽവി യു.ഡി.എഫിനെ തകർക്കുമെന്നും യു.ഡി.എഫ് സ്ഥാനാർഥിയായ ജോസ് ടോം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചിഹ്നം പ്രശ്നമല്ല. സ്വതന്ത്രനായി മത്സരിക്കാനും തയാറാണ്. പി.ജെ. ജോസഫ് എന്തുപറഞ്ഞാലും താനാണ് യു.ഡി.എഫ് സ്ഥാനാർഥി. തർക്കങ്ങൾ തുടരുന്നത് എല്ലാ നേതാക്കളെയും ബാധിക്കും. യു.ഡി.എഫിലെ സമുന്നത നേതാവാണ് പി.ജെ. ജോസഫ്. അദ്ദേഹം െതരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുകയെന്നത് സ്വാഭാവികമായ കാര്യമാണ്. എല്ലാ നേതാക്കളും ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ ജോസ് ടോം സന്ദർശിച്ചു വൈകീട്ട് 4.30ഓടെ എത്തിയ അദ്ദേഹം 20 മിനിറ്റോളം െഗസ്റ്റ് ഹൗസിൽ സുകുമാരൻനായർക്കൊപ്പം ചെലവഴിച്ചു.
ചിഹ്നത്തിെൻറ കാര്യത്തിൽ പ്രശ്നമുണ്ടാകില്ല –ചെന്നിത്തല
കോട്ടയം: പാലായിലെ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം നാമനിർദേശപത്രിക സമർപ്പിക്കുേമ്പാൾ ചിഹ്നം ഉൾപ്പെടെയുള്ള കാര്യത്തിൽ പ്രശ്നമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. േകാട്ടയത്ത് മാധ്യമപ്രവർത്തകേരാട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ഘടകക്ഷിയായ കേരള കോൺഗ്രസിൽ തർക്കം നിലനിൽക്കുന്നുവെന്നത് യാഥാർഥ്യമാണ്. എല്ലാ പ്രശ്നവും യു.ഡി.എഫ് ഇടപെട്ട് രമ്യമായി പരിഹരിച്ച് മുന്നോട്ടുപോകും.
പിണറായി വിജയൻ സർക്കാറിെൻറ ‘മരണമണി’ ആദ്യം മുഴങ്ങേണ്ടത് പാലായിൽനിന്നാണ്. ശബരിമല വിഷയത്തിൽ യു.ഡി.എഫ് എടുത്ത നിലപാട് വിശ്വാസസമൂഹത്തിന് തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടു. പാലാ ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിനെതിരായ വിലയിരുത്തലാണ്.
ശബരിമല സ്ത്രീ പ്രവേശന കാര്യത്തിൽ സർക്കാർ വഞ്ചനാത്മകമായ നിലപാട് തുടരുകയാണ്. പാലായിലും ശബരിമല വിഷയം പ്രതിഫലിക്കും. ബി.ജെ.പിയും സി.പി.എമ്മും വിശ്വാസികളെ വഞ്ചിക്കുകയാണ്. 70 വർഷമായി തുടർന്ന 370ാം വകുപ്പ് മാറ്റാൻ കേന്ദ്ര സർക്കാറിന് ഏഴുമണിക്കൂർ വേണ്ടിവന്നില്ല. ആ നരേന്ദ്ര മോദി എന്തുകൊണ്ടാണ് പ്രേമചന്ദ്രൻ ലോക്സഭയിൽ അവതരിപ്പിച്ച ശബരിമല ബില്ലിനെ പിന്തുണക്കാത്തതെന്ന് വ്യക്തമാക്കണം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ്, കെ.പി.സി.സി ജനറൽ െസക്രട്ടറി ജോസഫ് വാഴക്കൻ, ഫിലിപ്പ് ജോസഫ്, പി.എസ്. രഘുറാം എന്നിവരും പങ്കെടുത്തു.
പാലായിൽ ചിഹ്നം വിഷയമല്ല –ബെന്നി ബഹനാൻ
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് ചിഹ്നം വിഷയമല്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ. രണ്ടില ചിഹ്നത്തിൽ മത്സരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അത് നടന്നില്ലെങ്കിൽ മറ്റൊരു ചിഹ്നം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എം. മാണി എന്ന വികാരമാണ് പാലാ മണ്ഡലത്തിൽ പ്രതിഫലിക്കുന്നത്. അതിനാൽ യു.ഡി.എഫിെല അനൈക്യത്തെക്കുറിച്ച് കോടിയേരി ആശങ്കപ്പെടേണ്ടതില്ല. ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിെൻറ ഭരണ വിലയിരുത്തലാകും. ശബരിമല അടക്കം എല്ലാ വിഷയവും ചർച്ചയാകുമെന്നും ബെന്നി ബഹനാൻ പറഞ്ഞു. കേരള കോണ്ഗ്രസ് സ്ഥാനാർഥി ഏത് ചിഹ്നത്തില് മത്സരിച്ചാലും ഇടതുമുന്നണിക്ക് പ്രശ്നങ്ങളില്ലെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.