Posted On
date_range Updated On
date_range മദ്യനയത്തിൽ ആശങ്കയുണ്ടെന്ന് ജോസ് കെ.മാണി
കോട്ടയം: മദ്യനയത്തിൽ ആശങ്കയുണ്ടെന്ന പരാമർശവുമായി കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ.മാണി. ഇതുസംബന്ധിച്ച് ചിലയിടങ്ങളിൽ ആശങ്കയുണ്ടെന്ന് ജോസ് കെ.മാണി പറഞ്ഞു. തിരുത്തേണ്ടതുണ്ടെങ്കിൽ മദ്യനയം തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സംഘടനകൾ പുതിയ മദ്യനയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തുന്നതിനിടെയാണ് ജോസ് കെ.മാണിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
അതേസമയം, സിൽവർലൈൻ വിഷയത്തിൽ ഇടതുമുന്നണിയുടെ നയം ജോസ് കെ.മാണി ആവർത്തിച്ചു. എല്ലാവരേയും വിശ്വാസത്തിലെടുത്ത് മാത്രമേ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുവെന്ന് അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയെ സംബന്ധിച്ച് തെറ്റിദ്ധാരണ പടർത്താൻ ചില കേന്ദ്രങ്ങളിൽ നിന്നും ശ്രമമുണ്ടാവുന്നുണ്ടെന്നും ജോസ് കെ.മാണി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.