കൊച്ചി: കേരള കോൺഗ്രസ് എം.പി ജോസ് കെ. മാണിയുടെ സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ലോക്സഭാംഗമായിരിക്കെ കോട്ടയത്തിെൻറ പ്രതിനിധി ജോസ് കെ. മാണിയെ രാജ്യസഭാംഗമായി തെരഞ്ഞെടുത്ത നടപടിയിൽ നിയമപരമായി തെറ്റിെല്ലന്ന് കോടതി വ്യക്തമാക്കി.
2019 ജൂൺ വരെ പാർലമെൻറംഗമായി തുടരാൻ കാലാവധി ശേഷിക്കുേമ്പാൾ രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക നൽകിയത് ശരിയായ നടപടിയല്ലെന്നും അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് നോബിൾ മാത്യുവാണ് ഹരജി നൽകിയിരുന്നത്.
ഒരേ സമയം രണ്ട് പദവികൾ കൈവശം വെക്കാൻ ജനപ്രതിനിധിക്ക് കഴിയില്ല. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ സ്വാഭാവികമായും ലോക്സഭാംഗത്വം രാജിവെക്കേണ്ടതാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.