പാർട്ടിയെ പിളർത്താൻ നോക്കിയെന്ന് ജോസ് കെ. മാണി

ന്യൂഡൽഹി: കേരളാ കോൺ എം ചെയർമാനെ തെരഞ്ഞെടുത്തത് ജനാധിപത്യപരമായെന്ന് ജോസ് കെ. മാണി എം.പി. എല്ലാ ചട്ടങ്ങളും പാലിച ്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. പാർട്ടിയെ പിളർത്താൻ നോക്കിയപ്പോഴാണ് ജനാധിപത്യപരമായി കാര്യങ്ങൾ ചെയ്തത്.

ജ ില്ലാ പ്രസിഡന്‍റുമാരെ പുറത്താക്കിയ നടപടിയിൽ സഹതാപം മാത്രമാണുളളത്. പുറത്താക്കപ്പെട്ട ജില്ലാ പ്രസിഡന്‍റുമാരു മായി മുന്നോട്ടു പോകും. കേരളാ കോൺഗ്രസിനെ തകർക്കാൻ ആർക്കുമാവില്ലെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു. ജില് ലാ പ്രസിഡന്‍റുമാരെ നീക്കം ചെയ്യുന്നത് പ്രകോപനം സൃഷ്ടിക്കാനെന്ന് കേരളാ കോൺഗ്രസ് എം എം.എൽ.എ എൻ. ജയരാജ് മാധ്യമങ്ങ ളോട് പറഞ്ഞു. ഭരണഘടനാപരമായ നടപടിയിലൂടെ മാത്രമെ ഇവരെ മാറ്റാൻ സാധിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


പ്രകോപനം സൃഷ്​ടിച്ച്​ യോജിപ്പി​​െൻറ സാധ്യത അട്ടിമറിക്കുന്നു -ജയരാജ്​ എം.എൽ.എ
കോട്ടയം: കേരള കോൺഗ്ര സി​​െൻറ ജില്ല പ്രസിഡൻറുമാരെ നീക്കംചെയ്തത് പ്രകോപനം സൃഷ്​ടിച്ച് യോജിപ്പി​​െൻറ സാധ്യതകളെ അട്ടിമറിക്കുന്നെന്ന്​ ഡോ. എൻ. ജയരാജ് എം.എൽ.എ. കേരള കോൺഗ്രസ് എമ്മി​​െൻറ തെരഞ്ഞെടുക്കപ്പെട്ട ജില്ല പ്രസിഡൻറുമാരായ കെ.ജെ. ദേവസ്യ (വയനാട്), ടി.എം. ജോസഫ് (കോഴിക്കോട്) എന്നിവരെ പുറത്താക്കിയെന്ന വാർത്ത ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്.
ജില്ല പ്രസിഡൻറ്​ സ്ഥാനത്തുനിന്ന്​ ഒരാളെ നീക്കംചെയ്യാൻ ഭരണഘടനപരമായ നടപടിക്രമങ്ങളുണ്ട്. ഇതൊന്നും പാലിക്കാതെ ഗ്രൂപ് രാഷ്​ട്രീയത്തി​​െൻറ പേരിൽ ചിലരുടെ ഒത്താശയോടെ മാണി ഗ്രൂപ് ജില്ല പ്രസിഡൻറുമാരെ പുറത്താക്കാൻ നേതൃത്വം കൊടുക്കുന്നത് കേരള കോൺഗ്രസ് പാർട്ടിയെ പൊതുജനമധ്യത്തിൽ പരിഹാസ്യമാക്കാനുള്ള ബോധപൂർവമായ ശ്രമത്തി​​െൻറ ഭാഗമാണ്. ഇത്തരം പ്രവൃത്തിയെ അത്തരത്തിൽ മാത്ര​േമ കാണാൻ കഴിയൂ. യോജിപ്പി​​െൻറ അന്തരീക്ഷത്തിലേക്ക് എത്താൻ പരമാവധി ശ്രമിക്കണമെന്ന യു.ഡി.എഫി​​െൻറ അഭ്യർഥന വന്ന സാഹചര്യത്തിൽ ഇത്തരം പ്രകോപനപരമായ സമീപനം സ്വീകരിക്കുന്നത് നിക്ഷിപ്ത താൽപര്യങ്ങളോടെയാണെന്ന് വ്യക്തമെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

അധികാരം സ്വപ്നംകണ്ട്​ വിരുന്നുകാരായി വന്നുകയറിയവർക്ക് ഈ പാർട്ടിയെ വിട്ടുനൽകാനാകില്ല. നാഴികക്ക്​ നാൽപതുവട്ടം ഭരണഘടന​െയയും സമവായ​െത്തയും കുറിച്ച് പറയുകയും പ്രകോപനപരമായ നടപടി സ്വീകരിക്കുകയും ചെയ്യുന്നവരുടെ ഇരട്ടത്താപ്പ് ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. സമൂഹകമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്താനും വ്യക്തിഹത്യ ചെയ്യാനും ചിലർ പരിശ്രമിക്കുന്നുണ്ട് അത് താൻ സ്വീകരിച്ച രാഷ്​ട്രീയ നിലപാട് മൂലമാണ്. അതിൽ വിട്ടുവീഴ്ച വരുത്താനോ പുനരാലോചിക്കാനോ ഉദ്ദേശ്യമില്ലെന്ന​ും അദ്ദേഹം പറഞ്ഞു.

ശക്​തി തെളിയിക്കാൻ ജന്മദിന സമ്മേളനവുമായി യൂത്ത് ഫ്രണ്ട് നേതൃത്വങ്ങൾ
കോട്ടയം: കേരള കോൺഗ്രസിലെ പിളർപ്പിനു പിന്നാലെ ശക്​തി തെളിയിക്കാൻ യൂത്ത് ഫ്രണ്ട് ജന്മദിന സമ്മേളനവുമായി ഇരുവിഭാഗവും രംഗത്ത്​. പി.ജെ. ജോസഫി​െനാപ്പം നിലയുറപ്പിച്ച യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ്​ സജി മഞ്ഞക്കടമ്പ​ിലി​െൻറ നേതൃത്വത്തിൽ വെള്ളിയാഴ്​ച തിരുവനന്തപുരത്ത്​ ജന്മദിന സമ്മേളനം നടത്തു​േമ്പാൾ, ജോസ്​ കെ. മാണി വിഭാഗം കോട്ടയത്താണ്​​ സമ്മേളനം നടത്തുന്നത്​. കേരള കോൺഗ്രസിലെ പ്രശ്​നങ്ങൾ പരിഹരിക്കുമെന്ന്​ യു.ഡി.എഫ്​ നേതാക്കൾ ആവർത്തിക്കുന്നതിനിടെയാണ്​, ശക്​തി തെളിയിക്കാനുള്ള യൂത്ത്​ ഫ്രണ്ട്​ നേതാക്കളുടെ ശ്രമം. ഇരുവിഭാഗവും കൂടുതൽ പ്രവർത്തകരെ സമ്മേളനത്തിൽ പ​െങ്കടുപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്​.

തിരുവനന്തപുരം എൽ.എം.എസ്​ ഓർഫനേജി​െല കുരുന്നുകൾക്കൊപ്പം ജന്മദിനം ആഘോഷിക്കാനാണ്​ ജോസഫ്​ വിഭാഗത്തി​​െൻറ തീരുമാനം. വർക്കിങ്​ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ്​ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിക്കും. കേരള കോൺഗ്രസ് എം ഡെപ്യൂട്ടി ചെയർമാൻ സി.എഫ്​. തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി ജോയി എബ്രാഹം, മോൻസ് ജോസഫ് എം.എൽ.എ, തോമസ് ഉണ്ണിയാടൻ, തിരുവനന്തപുരം ജില്ല പ്രസിഡൻറ്​ കൊട്ടാരക്കര പൊന്നച്ചൻ എന്നിവർ പ​െങ്കടുക്കുമെന്ന്​ യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ അറിയിച്ചു.

ജോസ്​ കെ. മാണി വിഭാഗം 49ാം ജന്മദിനാഘോഷം കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫിസിലാണ്​ സംഘടിപ്പിച്ചിരിക്കുന്നത്​. വെള്ളിയാഴ്ച രാവിലെ 10.30ന് ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യുമെന്ന്​ സംസ്​ഥാന ജനറൽ സെക്രട്ടറി സാജൻ തൊടുക അറിയിച്ചു. യൂത്ത് ഫ്രണ്ട് സംസ്​ഥാന വൈസ് പ്രസിഡൻറ്​ ജോസഫ് സൈമൺ അധ്യക്ഷത വഹിക്കും. യൂത്ത് ഫ്രണ്ട്​ മുൻ സംസ്ഥാന അധ്യക്ഷൻമാരായ അഡ്വ. ജോബ് മൈക്കിൾ, അഡ്വ. മുഹമ്മദ് ഇഖ്ബാൽ, അഡ്വ. പ്രിൻസ് ലൂക്കോസ് തുടങ്ങിയവർ പ​ങ്കെടുക്കും.

Tags:    
News Summary - Jose K Mani Kerala Congress M -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.