ജോസ് കെ. മാണി വീണ്ടും കേരളാ കോൺഗ്രസ്(എം) ചെയർമാൻ

കോട്ടയം: ജോസ് കെ. മാണിയെ കേരള കോൺഗ്രസ്(എം) ചെയർമാനായി വീണ്ടും തെരഞ്ഞെടുത്തു. തോമസ് ചാഴിക്കാടൻ, ടി.കെ. സജീവ് എന്നിവരാണ് വൈസ് ചെയർമാൻമാർ. എൻ.എം. രാജു ട്രഷററാണ്. ഏഴംഗ രാഷ്ട്രീയകാര്യ സമിതിയെയും തെരഞ്ഞെടുത്തു.

കോട്ടയത്ത് നടന്ന പാർട്ടി ജന്മദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. സംഘടനാ സംവിധാനത്തിൽ സെമി കേഡർ ലക്ഷ്യത്തിലേക്ക് മാറുന്ന രീതിയിലാണ് അഴിച്ചുപണി നടത്തിയത്.

സി.പി.എം മാതൃകയിൽ 131 സെക്രട്ടേറിയറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. 45 അംഗ ജനറൽ സെക്രട്ടറിമാരുടെ എണ്ണം 15 ആയി കുറച്ചു. 23 ഉന്നതാധികാര സമിതി അംഗങ്ങൾ, 91 സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ 536 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരെയും യോഗത്തിൽ തെരഞ്ഞെടുത്തു. മന്ത്രി റോഷി അഗസ്റ്റിനാണ് പാർലമെന്ററി പാർട്ടി നേതാവ്‌.

Tags:    
News Summary - Jose K. Mani is again the chairman of Kerala Congress(M)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.