ഫ്രാങ്കോ മുളയ്ക്കലിനെ ജോസ് കെ. മാണിയും മാര്‍ ജോസഫ് പെരുന്തോട്ടവും സന്ദർശിച്ചു

പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചങ്ങനാശ്ശേരി ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദർശിച്ചു. ബുധനാഴ്​ച ഉച്ചക്കുശേഷമാണ് പാലാ സബ് ജയിലിലെത്തി ബിഷപ്പിനെ കണ്ടത്. 10 മിനിറ്റിനുശേഷം പുറത്തിറങ്ങിയ അദ്ദേഹം, ജയിലില്‍ സന്ദര്‍ശനം നടത്തുന്നത് ത​​​െൻറ പതിവുകളിലൊന്നാണെന്നും അത്തരത്തിലുള്ള സന്ദര്‍ശനമാണിതെന്നും പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവാളിയാണോയെന്ന്​ കോടതി തീരുമാനിക്കട്ടെയെന്നും പെരുന്തോട്ടം പറഞ്ഞു.

കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാര്‍ മാത്യു അറയ്ക്കൽ, സഹായ മെത്രാന്‍ ജോസ് പുളിക്കൽ, മലങ്കര കത്തോലിക്ക സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയസ് എന്നിവര്‍ ജയിലിലെത്തിയിരുന്നു.

ബിഷപ്പിനെ ആദ്യം പിന്തുണച്ചത്​ ചങ്ങനാശ്ശേരി അതിരൂപതയായിരുന്നു. അതിരൂപത സഹായമെത്രാൻ തോമസ്​ തറയിൽ ​േഫസ്​ബൂക്കിലുടെ ഫ്രാ​േങ്കാ മുളയ്​ക്കലിനെ അനുകൂലിച്ച്​ രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസം ബിഷപ്പിനെ പരോക്ഷമായി പിന്തുണക്കുന്ന സർക്കുലറും രൂപതയുടെ കീഴിലെ പള്ളികളിൽ വായിച്ചിരുന്നു.

ബിഷപ് ഫ്രാങ്കോയുടെ ‘ഫീസ്​റ്റ്’​ ദിനവും കൂടിയായിരുന്നു ബുധനാഴ്​ച. ജലന്ധര്‍ രൂപത മധ്യസ്ഥ​​​െൻറ തിരുനാളും ഫ്രാങ്കോയുടെ ഫീസ്​റ്റ്​ ദിനവും പ്രമാണിച്ച് രൂപതയിൽ മുൻവർഷങ്ങളിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. ​ഇത്തവണ കാര്യമായ ആഘോഷങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ്​ വിവരം.

രാവിലെ ജോസ് കെ. മാണി എം.പിയും ജയിലില്‍ ബിഷപ്പിനെ സന്ദര്‍ശിച്ചു. ജയില്‍വാസം അനുഭവിക്കുന്ന സഭ മുന്‍ മേലധ്യക്ഷന്‍ എന്ന നിലയിലാണ്‌ അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്ന്​ ജോസ് കെ. മാണി പറഞ്ഞു.

Tags:    
News Summary - Jose K Mani on Franco in Jail-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.