യോഗം പാർട്ടി ഭരണഘടന അനുസരിച്ച് തന്നെ -ജോസ് കെ. മാണി

കോട്ടയം: താൻ വിളിച്ചു ചേർത്ത കേരള കോൺഗ്രസ് സംസ്ഥാന സമിതിയോഗം ഭരണഘടനാപരം തന്നെയെന്ന് വ്യക്തമാക്കി ജോസ് കെ. മാണ ി. എല്ലാവരെയും അറിയിച്ച ശേഷമാണ് യോഗം വിളിച്ചതെന്നും പി.ജെ ജോസഫിന് മറുപടിയായി ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ ചെയർമാനെ കണ്ടെത്താനാണ് ജോസ് കെ. മാണി സമാന്തര സംസ്ഥാന സമിതിയോഗം വിളിച്ചത്. സമവായ ചർച്ചകളെല്ലാം പൊളിഞ്ഞ സാഹചര്യത്തിലാണ് യോഗം വിളിച്ചതെന്നും ‍അദ്ദേഹം പറഞ്ഞു.

ഏകദേശം 450 പേരാണ് സംസ്ഥാന സമിതിയിലുള്ളത്. അതിൽ 300 പേരുടെ പിന്തുണ ഉണ്ടെന്നാണ് ജോസ് കെ. മാണി വിഭാഗം അവകാശപ്പെടുന്നത്. അതുകൊണ്ട് സംസ്ഥാന സമിതി ചേരുന്നതിൽ തെറ്റില്ലെന്നാണ് വാദം. ഉന്നതാധികാര സമിതിയിലെ ഭൂരിപക്ഷം മാത്രമാണ് ജോസഫ് ഉയർത്തിക്കാട്ടുന്നത്. എന്നാൽ പാർലമ​​െൻററി ബോർഡിൽ രണ്ട് എം.പിമാരും രണ്ട് എം.എൽ.എമാരും തങ്ങൾക്കൊപ്പമുണ്ടെന്ന് ജോസ് കെ. മാണി വിഭാഗം പറയുന്നു.

Tags:    
News Summary - jose k mani about kerala-congress-internal-conflict-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.