ജോണി നെല്ലൂരിന്‍റെ നേതൃത്വത്തിലുളള പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഇന്ന്

കൊച്ചി: കേരളാ കോൺഗ്രസ് വിട്ട ജോണി നെല്ലൂരിന്‍റെ നേതൃത്വത്തിലുളള നാഷണൽ പ്രോഗ്രസീവ് പാർട്ടി എന്ന് പേരിട്ട പുതിയ പാർടിയുടെ പ്രഖ്യാപനം ഇന്ന് നടക്കും. ജോണി നെല്ലൂരിനൊപ്പം ജോർജ് ജെ. മാത്യു,മാത്യു സ്റ്റീഫൻ എന്നിവരും നേതൃനിരയിലുണ്ട്. എൻ.ഡി.എയുടെ ഭാഗമായി സഹകരിച്ച് പോകാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ നേരിൽക്കാണാനും ശ്രമം നടക്കുന്നുണ്ട്.

ക്രൈസ്തവ മേഖലകൾ, പ്രത്യേകിച്ച് കത്തോലിക്കാ ഭൂരിപക്ഷ മേഖലകളിലെ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് ജോണി നെല്ലൂരിനേയും കൂട്ടരെയും ഒപ്പം നിർത്താൻ ബി.ജെ.പി നേതൃത്വം ഒരുങ്ങുന്നത്. ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യുലർ ദേശീയ പാർട്ടി രൂപവൽകരിക്കാൻ ആലോചന നടക്കുന്നുവെന്നും പ്രധാനമന്ത്രി കേരളത്തിലെത്തുന്നതിന് മുമ്പ് പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും ജോണി നെല്ലൂർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഏപ്രിൽ 19ന് ആണ് ജോണി നെല്ലൂർ കേരള കോൺഗ്രസിൽ നിന്നും രാജി വെക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ ജോണിയുടെ വിശദീകരണം. . ഇടതു വലതുമുന്നണികളിൽ നിന്നും കൂടുതൽ പേർ രാജിവെച്ച തന്നോടൊപ്പം എത്തുമെന്ന് ജോണി നെല്ലൂർ അവകാശപ്പെട്ടിരുന്നു. 

Tags:    
News Summary - Johnny Nellore Announcement of new party today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.