Posted On
date_range Updated On
date_range ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സ്ത്രീ അറസ്റ്റിൽ
പുൽപള്ളി: ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാരപ്പൻമൂല അധികാരത്തിൽ ജെസി ടോമിയാണ് (46) അറസ്റ്റിലായത്. ഇടുക്കി സ്വദേശിയിൽനിന്ന് ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് നാലു ലക്ഷം രൂപയും മുള്ളൻകൊല്ലി സ്വദേശിയിൽനിന്ന് ഒന്നേ കാൽ ലക്ഷം രൂപയും തട്ടിയെടുത്തതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ ബത്തേരിയിലെ വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.
ഇവിടെനിന്നാണ് പുൽപള്ളി എസ്.ഐ അജീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്‌തത്. വീട്ടിൽനിന്ന് ചിലരുടെ പാസ്പോർട്ടുകൾ അടക്കം കണ്ടെത്തി. സമാനരീതിയിൽ സംസ്ഥാനത്തിെൻറ മറ്റ് ഭാഗങ്ങളിൽനിന്ന് 30ഓളം പേരിൽനിന്ന് തുക തട്ടിയെടുത്തതായും പൊലീസ് പറഞ്ഞു. കൂട്ടുപ്രതികളുണ്ടെന്നും ഇവരെക്കുറിച്ച് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.