ഭിന്നശേഷിക്കാരുടെ ജോലി സംവരണം: സര്‍ക്കാറിനെ കബളിപ്പിച്ച് ഉദ്യോഗസ്ഥ ലോബിയുടെ വിളയാട്ടം

തൃശൂര്‍: ഭിന്നശേഷിക്കാരുടെ ജോലിസംവരണം ഉദ്യോഗസ്ഥ ലോബി അട്ടിമറിച്ചു. ജോലിസംവരണം ഉറപ്പാക്കാനുള്ള പുതിയ നിയമ നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയാറെടുക്കുമ്പോള്‍ സുപ്രീംകോടതി നിര്‍ദേശിച്ച കരട് തയാറാക്കാന്‍ ഒരു വര്‍ഷം മുമ്പ് നിയമവകുപ്പ് സെക്രട്ടറി ഭരണവകുപ്പിന് നിര്‍ദേശം നല്‍കാന്‍ തയാറാക്കിയ ഉത്തരവ് സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ പൂഴ്ത്തി.

കഴിഞ്ഞ ഇടത് സര്‍ക്കാറിന്‍െറ കാലത്ത് നിര്‍ദേശിച്ച മൂന്ന് ശതമാനം സംവരണം നടപ്പാക്കാത്തത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയോടും പി.എസ്.സിയോടും റിപ്പോര്‍ട്ട് തേടുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് മുന്നില്‍ ഈ ഉത്തരവ് ഇതേവരെ എത്തിയിട്ടില്ല. നിയമവകുപ്പ് സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥിന്‍െറ പേരില്‍ 2015 ഡിസംബര്‍ ഒന്നിന്  സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മൂന്ന് ശതമാനം സംവരണവും, നിലവില്‍ സംസ്ഥാനത്ത് പരിഗണിച്ചു കൊണ്ടിരിക്കുന്ന 33,66,99 എന്ന ഊഴം, ഒന്ന്, 34, 67 എന്ന ക്രമത്തിലേക്ക് ഭേദഗതി വരുത്തി മുന്‍കാല പ്രാബല്യത്തോടെ ഒഴിവുകള്‍ നികത്താന്‍ ഭരണവകുപ്പിന് നിര്‍ദേശം നല്‍കിയുള്ളതാണ് ഉത്തരവ്.

മുമ്പ് നികത്താതിരുന്ന ഒഴിവുകള്‍ കൂടി പരിഗണിച്ച് നികത്തണമെന്ന സുപ്രീം കോടതി നിര്‍ദേശവും നിയമ സെക്രട്ടറി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെയാണ് സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടെ ജോലി സംവരണത്തില്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് കഴിഞ്ഞ ഡിസംബറില്‍ സാമൂഹികനീതി വകുപ്പ് വിളിച്ച ഉന്നത വകുപ്പുമേധാവികളുടെ യോഗത്തില്‍  ഒന്ന്, 34, 67 ഊഴം എന്ന നിയമഭേദഗതിയില്‍ സര്‍ക്കാറിന് തീരുമാനമെടുക്കുന്നതിനും എയ്ഡഡ് സ്കൂളുകളിലും എയ്ഡഡ് കോളജുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും മൂന്ന് ശതമാനം സംവരണം അനുവദിക്കുന്നതിനും യോഗത്തില്‍ ധാരണയായിരുന്നു.

നേരത്തെ ഇത് സംബന്ധിച്ചുള്ള നിയമക്കുരുക്കുകളെ കുറിച്ചുള്ള പഠനത്തിനായി പി.എസ്.സിക്ക് നിര്‍ദേശം നല്‍കിയിരുന്നതില്‍ കഴിഞ്ഞ ആഗസ്റ്റിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തിയാണ് മൂന്നുശതമാനം സംവരണമെന്ന വിധി ഭിന്നശേഷിക്കാര്‍ നേടിയത്. വിധി വന്നിട്ടും സര്‍ക്കാര്‍ നടപടിയെടുത്തിട്ടും സാമൂഹികക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥ ലോബിയുടെ ഇടപെടലാണ് ഭിന്നശേഷിക്കാരുടെ ജീവിതം വെച്ചുള്ള ക്രൂരതയെന്ന് വ്യക്തം.

1995ലാണ് ഭിന്നശേഷിക്കാര്‍ക്ക് മൂന്നുശതമാനം ജോലിസംവരണം നിലവില്‍ വന്നത്. എന്നാല്‍, നടപ്പാക്കിയില്ല. പിന്നീട് ഉദ്യോഗാര്‍ഥികളുടെ പരാതിയെയും നിയമപോരാട്ടത്തെയും തുടര്‍ന്ന് വിവിധ ഒഴിവുകളില്‍ ഒന്ന്, 34, 67 ക്രമത്തില്‍ അന്ധര്‍, ബധിരര്‍ പിന്നെ അംഗവൈകല്യമുള്ളവര്‍ എന്നിങ്ങനെ പരിഗണിക്കാനുള്ള ഉത്തരവ് വന്നത്. 2011ലാണ് ഒന്ന്, 34, 67 എന്ന ക്രമവത്കരണത്തിന് സാമൂഹ്യക്ഷേമവകുപ്പിന് സര്‍ക്കാറിന്‍െറ നിര്‍ദേശമത്തെുന്നത്.

 

Tags:    
News Summary - job for disabled person

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.