കൃഷ്ണകുമാറിന്‍റെ ജാമ്യം റദ്ദാക്കണം; ജിഷ്ണുവിന്‍റെ അമ്മ സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: നെഹ്റു ഗ്രൂപ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പി. കൃഷ്ണദാസിന് ഹൈകോടതിയില്‍നിന്ന് ലഭിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേരളത്തിലെ സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ തടയാന്‍ സുപ്രീം കോടതി ഇടപെടണമെന്നും മഹിജ ആവശ്യപ്പെടുന്നുണ്ട്. വിദ്യാര്‍ഥികളെ കൊല്ലുന്ന തടവറകളാണ് സ്വാശ്രയ കോളേജുകള്‍. ആ സാഹചര്യത്തിന് ഒരു മാറ്റമുണ്ടാകണം. ഇതിന് കോടതിയുടെ ഇടപെടലുണ്ടാകണം. ഇനി ജിഷ്ണു പ്രണോയിമാര്‍ ഉണ്ടാകാതിരിക്കാൻ കോടതി നടപടിസ്വീകരിക്കണമെന്നും ഹരജിയിലുണ്ട്. സാക്ഷികളെ സ്വാധീനിക്കാൻ ഇടയുള്ളതിനാൽ ജാമ്യം റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

പി. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നൽകിയ അപേക്ഷ 27നാണ് പരിഗണിക്കുന്നത്. ഇതോടൊപ്പം മഹിജ നല്‍കിയ ഹരജിയുെ സുപ്രീം കോടതി പരിഗണിക്കും.

Tags:    
News Summary - Jishnu Pranoy 's Mother approaches Supreme court to cancel Krishnakumars bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.