പൊലീസിന് വീഴ്ചപറ്റിയില്ലെന്ന് ഐ.ജിയുടെ റിപ്പോർട്ട്

തിരുവനന്തപുരം: ജിഷ്ണുവി‍​െൻറ മാതാപിതാക്കളെയും ബന്ധുക്കളെയും പൊലീസ് ആസ്ഥാനത്തിന് മുന്നിൽനിന്ന് നീക്കംചെയ്ത സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ട്.

പൊലീസ് ആരെയും മര്‍ദിക്കുകയോ തള്ളിയിടുകയോ ചെയ്തിട്ടില്ല. ജിഷ്ണുവി‍​െൻറ അമ്മാവന്‍ ശ്രീജിത്തിനെ സ്ഥലത്തുനിന്ന് മാറ്റാനാണ് പൊലീസ് ശ്രമിച്ചത്. ഈസമയം ശ്രീജിത്തി‍​െൻറ കാലില്‍ മഹിജ വട്ടമിട്ടുപിടിച്ചു. ഇതിനിടെ മഹിജ സ്വയം നിലത്തുവീഴുകയായിരുന്നു. അവര്‍ക്ക് മുകളിലേക്ക് മറ്റൊരുസ്ത്രീയും വീണു. രാവിലെ 10 മുതൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റ അദ്ദേഹത്തി‍​െൻറ ഓഫിസില്‍ കാത്തിരിക്കുകയാണെന്ന് ജിഷ്ണുവി‍​െൻറ ബന്ധുക്കളെ കേൻറാൺമ​െൻറ് അസിസ്റ്റൻറ് കമീഷണര്‍ അറിയിച്ചിരുന്നു. ഇവിടേക്ക് പൊകാൻ പൊലീസ് വാഹനവും സജ്ജമാക്കിയിരുന്നു. പക്ഷേ, എല്ലാവരേയും ഒരുമിച്ച് കടത്തിവിടണമെന്ന വാശിയിലായിരുന്നു പ്രതിഷേധക്കാർ. 16 പേരടങ്ങിയ ആള്‍ക്കൂട്ടത്തെ ഡി.ജി.പി ഓഫിസിലേക്ക് കടത്തിവിടാനാകുമായിരുന്നില്ല. ഇതിനിടെ പുറത്തുനിെന്നത്തിയ ചിലർ പ്രശ്നം സങ്കീർണമാക്കാൻ ശ്രമിച്ചെന്നും തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നതായാണ് വിവരം.

മഹിജയുടെയും കുടുംബാംഗങ്ങളുടെയും പൊലീസുകാരുടെയും മൊഴി ഐ.ജി രേഖപ്പെടുത്തി. ഇവരുടെ ചികിത്സാരേഖകളും ശേഖരിച്ചു. ഇതി‍​െൻറ അടിസ്ഥാനത്തിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം. 

Tags:    
News Summary - Jishnu Prannoy's mother arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.