ജിഷ്ണു വധം: അഞ്ച് പ്രതികൾക്കായി ലുക്ക് ഒൗട്ട് സർക്കുലർ പുറപ്പെടുവിക്കും

തൃശൂര്‍: ജിഷ്ണു വധവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ അഞ്ച് പ്രതികൾക്കായി ലുക്ക് ഒൗട്ട് സർക്കുലർ പുറപ്പെടുവിക്കും. പി.ആര്‍.ഒ സഞ്ജിത്ത്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.കെ. ശക്തിവേല്‍, അസി. പ്രഫ. സി.പി. പ്രവീണ്‍, പരീക്ഷാ സെല്‍ അംഗം ദിപിന്‍ എന്നിവർക്കെതിരെ ലുക്ക് ഒൗട്ട് സർക്കുലർ പുറപ്പെടുവിക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘം അറിയിച്ചത്.

പ്രതികൾ രാജ്യം വിടാതിരിക്കാൻ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഒൗട്ട് സർക്കുലർ കൈമാറാനും ജാഗ്രതാ നിർദേശം പുറപ്പെടുവിക്കാനും നിർദേശം നൽകും. സ്വാധീനം ഉപയോഗിച്ച് പ്രതികൾ കടന്നുകളയുമെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളജ് ചെയർമാൻ പി. കൃഷ്​ണദാസിനെതിരെ ജാമ്യമില്ലാ വകുപ്പ്​ ചേർത്ത്​ പൊലീസ്​ നേരത്തെ കേസെടുത്തിരുന്നു. എന്നാൽ, അറസ്​റ്റിലാകുന്നതിന്​ മുമ്പ്​ അഞ്ചു ദിവസത്തേക്ക്​ അദ്ദേഹം ഹൈകോടതിയിൽ നിന്ന്​ മുൻകൂർ ജാമ്യം നേടി.

കോളജിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കലക്ടര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാനുള്ളതിനാലാണ് സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ അഞ്ചുദിവസം ജാമ്യം അനുവദിച്ചത്.

Tags:    
News Summary - jishnu murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.