Posted On
date_range Updated On
date_range നെഹ്റു കോളജ് പി.ആർ.ഒയുടെ മുൻകൂർ ജാമ്യാപേക്ഷ ശനിയാഴ്ചത്തേക്ക് മാറ്റി
തൃശൂർ: പാമ്പാടി നെഹ്റു കോളജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ കോളജ് പി.ആർ.ഒ കെ.വി. സഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ശനിയാഴ്ചത്തേക്ക് മാറ്റി. തൃശൂർ പ്രിൻസിപ്പൽ സെഷൻസ് ആണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.
കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടു. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ജിഷ്ണുവിന്‍െറ മരണത്തില്‍ ദുരൂഹതയേറ്റുന്ന വിധം കോളജ് വൈസ് പ്രിന്‍സിപ്പലിന്‍െറയും പി.ആര്‍.ഒയുടെയും മുറിയില്‍നിന്ന് കണ്ടെത്തിയ രക്തക്കറ സംബന്ധിച്ചും സി.സി ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചതും അത് കണ്ടെത്താനുള്ള നടപടികളിലേക്ക് കടന്നിട്ടുള്ളതും അന്വേഷണസംഘം കോടതിയെ അറിയിച്ചതായി വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.