??????????? ?????? ????.??? / ????.??? ???????????????? ?????????????????? ???????????? ?????? ????????? ???????? ????????????????????? ????????????? ???????? ????????????? ????????????

മു​ഖ്യ​ധാ​ര പാ​ർ​ട്ടി​ക​ൾ ദ​ലി​ത് വ​ള​ർ​ച്ച  ത​ട​യു​ന്നു –-ജി​ഗ്​​നേ​ഷ് മെ​വാ​നി

കൊച്ചി: സംസ്ഥാനത്തെ സി.പി.എം അടക്കമുള്ള മുഖ്യധാര പാർട്ടികൾ ദലിത് സമുദായത്തിെൻറ വളർച്ച തടയുകയാണെന്ന് ഗുജറാത്തിലെ ഉനയിൽ നടന്ന പ്രക്ഷോഭത്തിെൻറ നായകനും രാഷ്ട്രീയ ദലിത് അധികാര മഞ്ച് നേതാവുമായ ജിഗ്നേഷ് മെവാനി. ദലിത് മുന്നേറ്റം തടയാനാണ് സി.പി.എം പട്ടികജാതി ക്ഷേമസമിതി രൂപവത്കരിച്ചത്. ദലിത് കോൺഗ്രസിെൻറയും ബി.ജെ.പിയുടെ പട്ടികജാതി മോർച്ചയുടെയും ലക്ഷ്യം ഇത് തന്നെയാണ്. ഫെഡറേഷൻ ഓഫ് എസ്.സി, എസ്.ടി സംഘടിപ്പിച്ച കായൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ഇന്ത്യയിലെ ജാതി വ്യവസ്ഥയിൽ സി.പി.എം വിശ്വസിക്കുന്നില്ല. മുഖ്യധാര പാർട്ടികളെ അന്ധമായി പിന്തുടരുന്നതും വിശ്വസിക്കുന്നതും പിന്നാക്ക വിഭാഗങ്ങൾ അവസാനിപ്പിക്കണം. കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ മത-ജാതി നേതാക്കളുടെ താൽപര്യത്തിനനുസരിച്ച് മാത്രമാണ് നിയമനങ്ങൾ നടക്കുന്നത്. സർക്കാറിെൻറ വരുമാനത്തിെൻറ സിംഹഭാഗവും ഇവർക്ക് നൽകുന്നത് സാമൂഹിക നീതിയല്ല. എയ്ഡഡ് സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് മുൻ യു.ഡി.എഫ് സർക്കാർ നടപ്പാക്കിയില്ല. നിലവിലെ സർക്കാർ മൂന്ന് തവണ മന്ത്രിസഭ യോഗത്തിൽ അജൻഡയായി വന്നപ്പോഴും ഒഴിവാക്കി. എയ്ഡഡ് മേഖലയിലെ നിയമനം സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ പ്രക്ഷോഭങ്ങൾ നടത്തുമെന്നും മെവാനി പറഞ്ഞു. 

ജാതി വിവേചനത്തിനെതിരെ പുലയസഭ 1913ൽ കൊച്ചി കായലിൽ നടത്തിയ സമ്മേളനത്തിെൻറ ഓർമ പുതുക്കിയാണ് അനുസ്മരണ ഘോഷയാത്രയും മറൈൻ ഡ്രൈവിൽ കായൽ സമ്മേളനവും നടത്തിയത്. ഘോഷയാത്ര മുളവുകാടുനിന്ന് ആരംഭിച്ച് മറൈൻഡ്രൈവിൽ അവസാനിച്ചു. ഫെഡറേഷൻ ഓഫ് എസ്.സി, എസ്.ടി പ്രസിഡൻറ് കെ. ഗോപാലൻ, ജനറൽ സെക്രട്ടറി വി. കമലൻ, പരിപാടി കോഓഡിനേറ്റർമാരായ എ. ശശിധരൻ, പി.കെ. ബാഹുലേയൻ, പി.കെ. ശാന്തമ്മ തുടങ്ങിയവർ സംസാരിച്ചു. 
 
Tags:    
News Summary - jignesh mevani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.