Posted On
date_range Updated On
date_range ജ്വല്ലറിയിൽ മോഷണം: 14 വർഷത്തിനു ശേഷം പ്രതി പിടിയിൽ
കൊണ്ടോട്ടി: ജ്വല്ലറി മോഷണ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയയാൾ 14 വർഷത്തിനു ശേഷം പിടിയിൽ.
കടലുണ്ടി സ്വദേശി ഷൈജുവാണ് (42) അറസ്റ്റിലായത്. കിഴിശ്ശേരിയിലെ ജ്വല്ലറിയിൽ 2007ലായിരുന്നു മോഷണം നടന്നത്. 150 ഗ്രാം സ്വർണവും 12,000 രൂപയും കവർന്നതിന് അറസ്റ്റിലായ ഷെജു ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
കൊണ്ടോട്ടി ഇൻസ്പെക്ടർ ചന്ദ്രമോഹെൻറ നേതൃത്വത്തിൽ എസ്.ഐമാരായ വി. വിമൽ, ഷറഫുദ്ദീൻ, പൊലീസ് ഉദ്യോഗസ്ഥരായ പമിത്, ഒ. രതീഷ്, സ്മിത എന്നിവരാണ് പ്രതിയെ കടലുണ്ടിയിലെ വീട്ടിൽ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.