2001??? ?????? ??????????? ?????????????? ???? ???????????????????

ആനയോളം ഓര്‍മ

ഗുരുവായൂര്‍: ആനത്താവളത്തിലത്തെുന്ന തമിഴ്നാട്ടുകാരായ സന്ദര്‍ശകര്‍ ആദ്യം ചോദിക്കുന്നത് ‘‘അമ്മാവുടെ ആന എങ്കെ?’’ എന്നാണ്. ജയലളിത നടയിരുത്തിയ ‘കൃഷ്ണ’ എന്ന കൊമ്പനെയാണ് അവര്‍ അന്വേഷിക്കുന്നത്. 2001 ജൂലൈ രണ്ടിനാണ് ജയലളിത ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി 15 വയസ്സുള്ള കുട്ടിക്കൊമ്പനെ നടയിരുത്തിയത്.

ജയലളിതയുടെ ജ്യോത്സ്യനായിരുന്ന പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരുടെ നിര്‍ദേശപ്രകാരമാണ് ആനയെ നടയിരുത്തിയത്. മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന ഉണ്ണികൃഷ്ണ പണിക്കരുടെ പ്രവചനം ഫലിച്ചതിനെ തുടര്‍ന്നായിരുന്നു ക്ഷേത്രദര്‍ശനവും ആനയെ നടയിരുത്തലും. ആനയെ നടയിരുത്തിയതിന് പുറമെ സ്വര്‍ണ കിരീടവും സമര്‍പ്പിച്ചു. 

2004ലും മുഖ്യമന്ത്രിയായിരിക്കേ ജയലളിത ദര്‍ശനത്തിനത്തെി. 10,000 രൂപയുടെ പാല്‍പായസ വഴിപാട് നടത്തിയാണ് അന്ന് മടങ്ങിയത്. ജയലളിത നടയിരുത്തിയ കൃഷ്ണ ആനത്താവളത്തിലെ കുറുമ്പനായാണ് വളര്‍ന്നതെങ്കിലും 2005ലെ ഉത്സവത്തോടനുബന്ധിച്ചുള്ള ആനയോട്ടത്തില്‍ ഒന്നാമനായി. ജയലളിതയും ദൂതന്മാര്‍ വഴി ആനയുടെ ക്ഷേമാന്വേഷണം നടത്താറുണ്ടായിരുന്നു. ജയ രോഗബാധിതയായ കാലത്ത് പ്രാര്‍ഥനകള്‍ക്കായി ഗുരുവായൂരിലത്തെിയ തമിഴ് സംഘങ്ങളും ‘അമ്മാവുടെ ആനയെ’ കണ്ടാണ് മടങ്ങിയത്.

Tags:    
News Summary - jayalalitha in guruvayur temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.