ആലപ്പുഴ: മേലുദ്യോഗസ്ഥരുടെ അഴിമതികള്‍ക്കെതിരെ പ്രതികരിച്ചതിന് കടുത്ത പീഡനം ഏറ്റുവാങ്ങേണ്ടി വന്ന യുവസൈനികനെ ഒടുവില്‍ പിരിച്ചുവിട്ടു. ആര്യാട് ഇട്ടിയവെളിയില്‍ തോമസ് ജോണിന്‍െറ മകന്‍ ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ ജി.ഡിയായ ഷിബിനെയാണ് പിരിച്ചുവിട്ടത്. ഇത് രണ്ടാം തവണയാണ് ഷിബിനെ പുറത്താക്കുന്നത്. 13 വര്‍ഷത്തെ സേവനത്തിന്‍െറ ആനകൂല്യങ്ങളോ വണ്ടിക്കൂലിക്കുള്ള പണമോ നല്‍കാതെയാണ് മേലുദ്യോഗസ്ഥരുടെ പ്രതികാരനടപടി.
പട്ടാളക്യാമ്പില്‍ ദുരിതം പേറുന്ന ഓരോ പട്ടാളക്കാരനും സുരക്ഷയൊരുക്കാനുളള പോരാട്ടം തുടരുമെന്നും മാധ്യമങ്ങളുടെയും സര്‍ക്കാറിന്‍െറയും ഇടപെടലാണ് ജീവന്‍ തിരിച്ചുകിട്ടാന്‍ കാരണമായതെന്നും ഷിബിന്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് ഷിബിന്‍ ചെന്നൈ മെയിലില്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. കൂട്ടിക്കൊണ്ടുപോകാന്‍ പിതാവ് തോമസും മറ്റു ബന്ധുക്കളും എത്തിയിരുന്നു. നൂറുകണക്കിന് സൈനികര്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് പറയുമ്പോള്‍ യുവസൈനികന്‍െറ കണ്ഠമിടറി, ഒപ്പം അമര്‍ഷവും. കൊല്ലം സ്വദേശിയായ യുവപട്ടാളക്കാരന്‍െറ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഷിബിന്‍ പറഞ്ഞു.
2015ല്‍ വെസ്റ്റ് ബംഗാളില്‍ 28ാം ബറ്റാലിയനില്‍ സേവനം ചെയ്യുന്നതിനിടെയാണ് ഷിബിന്‍ മേലുദ്യോഗസ്ഥരുടെ നോട്ടപ്പുള്ളിയാകുന്നത്. ഭക്ഷണവും വെള്ളവുമില്ലാതെ ക്യാമ്പിലെ ദുരിതത്തില്‍ പൊറുതിമുട്ടി ഷിബിന്‍ പട്ടാളക്കാരന്‍െറ അവകാശങ്ങള്‍ എന്തൊക്കെയെന്ന് ചോദിച്ച് വിവരാവകാശ നിയമപ്രകാരം മേലുദ്യോഗസ്ഥന് കത്ത് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇല്ലാത്ത കുറ്റങ്ങള്‍ ആരോപിച്ച് സേനയില്‍നിന്ന് ഷിബിനെ പുറത്താക്കി. എന്നാല്‍, മാതാവ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയതിന്‍െറയും ഷിബിന്‍ ഡല്‍ഹി ഹൈകോടതിയില്‍ നല്‍കിയ പരാതിയുടെയും അടിസ്ഥാനത്തിലും സേനയില്‍ തിരിച്ചെടുത്തു. പുതിയ ക്യാമ്പില്‍ ചേര്‍ന്ന ഷിബിനെ പഴയ സ്ഥലത്തേക്ക് മാറ്റി വീണ്ടും പീഡനം ആരംഭിക്കുകയായിരുന്നു. സൈനിക വിചാരണയും ആരംഭിച്ചു. ഡെപ്യൂട്ടി കമാന്‍ഡന്‍റും സുരക്ഷ ഉദ്യോഗസ്ഥനും മാത്രമുള്ള മുറിയില്‍ വിളിച്ചുവരുത്തി മുന്‍വിധിയോടെ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ ഷിബിന്‍ ഇതിന് തയാറായില്ല. ഇതോടെ കൊന്നുകളയുമെന്ന് ഭീഷണിവരെ ഉണ്ടായി. ഇതിനിടെ, മന്ത്രി തോമസ് ഐസക്കിന്‍െറ ഇടപെടലിനത്തെുടര്‍ന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ബി.എസ്.എഫ് മേധാവിയുമായും ബന്ധപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.