പുല്ലൂരാംപാറ ഉരുൾപൊട്ടലിൽ മരിച്ച കുട്ടിയുടെ കുടുംബത്തിന്​ ജപ്​തി നോട്ടീസ്​ 

കോഴിക്കോട്​: പുല്ലൂരാംപാറയിൽ 2012 ആഗസ്റ്റ് 6ന്  ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച കുട്ടിയുടെ കുടുംബത്തിന്‌ ജപ്തി നോട്ടീസ്. ആനക്കാംപൊയില്‍ മാവാതുക്കലില്‍ ​േജ്യാത്സനയുടെ കുടുംബത്തിനാണ് താമരശ്ശേരി പ്രഥമിക സഹകരണ കാര്‍ഷിക വികസന ബാങ്ക് ജപ്തി നോട്ടീസ് അയച്ചത്. ഉരുള്‍പെട്ടലില്‍ ജ്യോത്​സന മരിക്കുകയും കുടംബത്തി​​​​​​െൻറ കൃഷി നശിക്കുകയും, ഭൂമി ഒലിച്ചുപോവുകയും ചെയ്തിരുന്നു. േജ്യാത്സനയുടെ കുടുംബത്തിന്‍റെ കടം ഏറ്റെടുക്കുമെന്നും കുടുംബത്തിലെ ഒരംഗത്തിന് ജോലി നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇവ വാഗ്​ദാനത്തിൽ മാത്രമൊതുങ്ങി. 

അന്‍പതിനായിരം രൂപ വായ്പ എടുത്ത കുടുംബത്തിന് പലിശയും കൂട്ടുപലിശയുമടക്കം ഒന്നര ലക്ഷം രൂപയടക്കണമെന്നാണ് നോട്ടീസ്. പണം അടച്ചില്ലെങ്കില്‍ വീടും സ്ഥലവും ലേലം ചെയ്യുമെന്നും മുന്നറിയിപ്പു നല്‍കുന്നു. ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ സ്ഥലത്തിന്‍റെ ബാക്കി ഭാഗം ജപ്തിചെയ്യുമെന്നാണ് ബാങ്ക് നിലപാട്. കൂലി പണിക്കാരാനായ ബിനുവിന് അസുഖംമൂലം ഇപ്പോള്‍ ജോലിക്ക് പോകാൻ കഴിയുന്നില്ല. ബിനുവും ഭാര്യയും, അമ്മയും, മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം. 

Tags:    
News Summary - Japthi Notice For Pulloorampara Landslide victims Family - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.