ഇടതു മുന്നണിയുടെ ജനജാഗ്രതാ യാത്ര ഇന്ന്​ തുടങ്ങും

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ര്‍ക്കാ​റി​​​െൻറ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ള്‍ക്കെ​തി​രെ ഇ​ട​തു​മു​ന്ന​ണി സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ന​ജാ​ഗ്ര​ത യാ​ത്ര​ക​ൾ​ ഇന്ന്​ തുടങ്ങും. സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാലകൃഷ്ണന്‍റെ നേതൃത്വത്തിൽ കാസര്‍കോടു നിന്നും സി.​പി.​ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നിന്നുമാണ് യാത്ര. കോടിയേരി ന​യി​ക്കു​ന്ന ജാ​ഥ വൈ​കീ​ട്ട്​ നാ​ലി​ന്​ മ​ഞ്ചേ​ശ്വ​ര​ത്ത്‌ സി.​പി.​ഐ അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി ഡി. ​രാ​ജ​യും കാ​നം രാ​ജേ​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന ജാ​ഥ വൈ​കീ​ട്ട്​ നാ​ലി​ന്​ തി​രു​വ​ന​ന്ത​പു​ര​ത്ത്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്‌​ണ​ന്‍ ന​യി​ക്കു​ന്ന ജാ​ഥ​യി​ല്‍ സ​ത്യ​ന്‍ മൊ​കേ​രി (സി.​പി.​ഐ), പി.​എം. ജോ​യ്‌ (ജ​ന​താ​ദ​ള്‍ എ​സ്‌), പി.​കെ. രാ​ജ​ന്‍ മാ​സ്​​റ്റ​ര്‍ (എ​ന്‍.​സി.​പി), ഇ.​പി.​ആ​ര്‍. വേ​ശാ​ല (കോ​ണ്‍ഗ്ര​സ്‌ എ​സ്‌), സ്‌​ക​റി​യ തോ​മ​സ്‌ (കേ​ര​ള കോ​ണ്‍ഗ്ര​സ്‌) എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യി​രി​ക്കും. കാ​നം രാ​ജേ​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന ജാ​ഥ​യി​ല്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍ (സി.​പി.​എം), ജോ​ര്‍ജ്​ തോ​മ​സ്‌ (ജ​ന​താ​ദ​ള്‍ എ​സ്‌), അ​ഡ്വ. ബാ​ബു കാ​ര്‍ത്തി​കേ​യ​ന്‍ (എ​ന്‍.​സി.​പി), ഉ​ഴ​മ​ല​യ്‌​ക്ക​ല്‍ വേ​ണു​ഗോ​പാ​ല​ന്‍ (കോ​ണ്‍ഗ്ര​സ്‌ എ​സ്‌), പി.​എം. മാ​ത്യു (കേ​ര​ള കോ​ണ്‍ഗ്ര​സ്‌ സ്‌​ക​റി​യ) എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യി​രി​ക്കും. 

ജനരക്ഷാ യാത്ര നടത്തിയ ബി.ജെ.പിക്ക് ശക്തമായ മറുപടി നൽകുകയാണ്​ യാത്രയുടെ പ്രധാന ഉദ്ദേശം. വര്‍ഗ്ഗീയതക്കും കേന്ദ്രസര്‍ക്കാറിന്‍റെ ജന ദ്രോഹ നയങ്ങൾക്കും എതിരെ മാത്രമല്ല അമിത്​ ഷാ അടക്കം ബി.ജെ.പി നേതാക്കൾ സംസ്ഥാന സര്‍ക്കാറിനെതിരെ ഉന്നയിച്ച വികസനമില്ലാ വാദങ്ങൾക്കെതിരെയും ശക്തമായ ആശയ പ്രചരണമാണ് ജാഥയുടെ ലക്ഷ്യമെന്നാണ് ഇടത് മുന്നണിയുടെ അവകാശ വാദം. അക്രമമല്ല പകരം പ്രകോനങ്ങൾക്കെതിരെ ജനകീയ ചെറുത്ത് നിൽപ്പാണ് ഉദ്ദേശിക്കുന്നതെന്നും മുന്നണി നേതൃത്വം വിശദീകരിക്കുന്നു.

Tags:    
News Summary - Jana Jagratha Yatra by LDF - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.