ജമ്മു, കശ്മീർ, ലഡാക്ക് ഇ.പി.എഫ് പരിധിയിൽ; റീജണൽ കമ്മിഷണറായി മലയാളി

കോഴിക്കോട്: പുതിയ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു, കശ്മീർ , ലഡാക്ക് എന്നിവിടങ്ങളിൽ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട ് നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇ.പി.എഫ്.ഒ റീജണൽ കമ്മിഷണറായി മലയാളി എൻ പ്രശാന്തിനെ നിയമിച്ചു. നിലവിൽ ബംഗള ുരുവിൽ റീജണൽ കമ്മിഷണറാണ് കോഴിക്കോട് സ്വദേശിയായ പ്രശാന്ത്. ജമ്മു, ശ്രീനഗർ, ലഡാക്ക് എന്നിവിടങ്ങളിൽ റീജണൽ ഓഫീസുകൾ സ്ഥാപിച്ച് മുഴുവൻ സ്ഥാപനങ്ങളെയും പി.എഫ് പരിധിയിൽ കൊണ്ടുവരും.

ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു-കശ്മീരിനെ മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ ശേഷം ഇന്ത്യൻ നിയമങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇ.പി.എഫ്.ഒയുടെ പരിധിയിൽ കൊണ്ടുവരുന്നത്. ജമ്മു-കശ്മീരിന് ബാധകമല്ലാതിരുന്ന നൂറോളം കേന്ദ്ര നിയമങ്ങൾ അവിടെ നടപ്പിലാക്കും.

ജമ്മുവിലാണ് ആദ്യ റീജണൽ ഓഫീസ് സ്ഥാപിക്കുക. ജമ്മുവിലെയും ശ്രീനഗറിലെയും പത്തു ജില്ലകൾ വീതവും ലഡാക്കിലെ രണ്ടു ജില്ലകളും അതാതു ഓഫീസുകളുടെ പരിധിയിൽ വരും. രാജ്യത്തിൻറെ നാനാഭാഗങ്ങളിലുള്ള ജീവനക്കാരെ അവിടേക്കു മാറ്റേണ്ടി വരും.

കോഴിക്കോട് കല്ലായി ഗോകുലത്തിൽ കുന്നോത്തു ഗോപാലകൃഷ്ണൻറെയും പ്രേമലക്ഷ്മിയുടെയും മകനായ പ്രശാന്ത് പയ്യാനക്കൽ ഗവ.ഹൈസ്കൂൾ, ദേവഗിരി സെന്റ് ജോസഫ് കോളജ് എന്നിവിടങ്ങളിലാണ് പഠിച്ചത്. കോഴിക്കോട്, തിരുവനന്തപുരം , മംഗലാപുരം എന്നിവിടങ്ങളിൽ പ്രോവിഡന്റ് ഫണ്ട് കമ്മിഷണറായി പ്രവർത്തിച്ചിട്ടുണ്ട്.

Tags:    
News Summary - jammu kashmir ladakh EPF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.