ആ​ർ​ട്ട്​​ ഗാ​ല​റി​യി​ലേ​ക്ക്​ വ​രൂ; ‘ജെ​ല്ലി​ക്കെ​ട്ട്’​ കാ​ണാം

കോഴിേക്കാട്: ചകിരിച്ചോർ മെത്തയാക്കിയ റോഡ്. ഇരുമ്പുവേലികൊണ്ട് മറച്ച സ്ഥലത്ത് തടിച്ചുകൂടിയ പതിനായിരങ്ങളുടെ ഇടയിലേക്ക് പാെഞ്ഞത്തുന്ന കാളകൾ. അവയെ മെരുക്കി വീരനാവാനുള്ള  1500ഒാളം പോരാളികളുടെ ഉദ്വേഗം നിറഞ്ഞ ശ്രമം. ജയിച്ചാൽ ഒരുലക്ഷം രൂപ വരെയുള്ള ചെറുതും വലുതുമായ സമ്മാനങ്ങൾ. തോറ്റാൽ മരണം വരെ സംഭവിക്കാം.

 പോരാളിപ്പദവിക്കും മരണത്തിനും ഇടയിലുള്ള ജെല്ലിക്കെട്ട് പോരാട്ടം അതി​െൻറ വീറും വാശിയും ചോരയും വിയർപ്പും ഉദ്വേഗവും വേദനയും കരച്ചിലും ആർപ്പുവിളികളുമെല്ലാം നിറയുന്നു, കോഴിക്കോട് ആർട്ട് ഗാലറിയിൽ ആരംഭിച്ച മാധ്യമം ഫോേട്ടാഗ്രാഫർ പ്രകാശ് കരിമ്പയുടെ ജെല്ലിക്കെട്ട് ഫോേട്ടാ പ്രദർശനത്തിൽ.

തമിഴ്നാട്ടിലെ മധുരക്ക് സമീപത്തെ അലങ്കാനെല്ലൂരിൽ െഫബ്രുവരി പത്തിന് നടന്ന ജെല്ലിക്കെട്ടി​െൻറ വീറുറ്റ നിമിഷങ്ങളാണ് ചിത്രങ്ങളിൽ നിറയുന്നത്. പൂഞ്ഞിൽ അള്ളിപ്പിടിക്കുന്നയാളെ കൊമ്പുകൊണ്ട് തോണ്ടിയെറിയുന്ന കാള, കൊമ്പുകൊണ്ട് കുത്തേറ്റ് താടിയും കവിളും തകർന്ന് ഞരമ്പുകൾ പുറത്തേക്ക് തള്ളിയിട്ടും പിന്മാറാതെയുള്ള പോരാട്ടം. പിടിത്തത്തിൽനിന്ന് രക്ഷപ്പെടാനുള്ള കാളയുടെ ശ്രമം, തളർന്ന് ദയനീയമായ നിൽപ്പ്, ഒടുവിൽ കയറുകൾകൊണ്ട് വരിഞ്ഞ് പടക്കളത്തിൽനിന്ന് മടക്കം.

എല്ലാം 30ൽപരം ഫോേട്ടാകളിൽ നിറയുന്നു. ജെല്ലിക്കെട്ടിന് സാക്ഷിയാവുേമ്പാഴുള്ള ആത്മവിശ്വാസവും സാഹസികതയും ഹൃദയമിടിപ്പും സാേങ്കതികവും സൗന്ദര്യാത്മകവുമായ വിനിമയങ്ങളിലൂടെ ചിത്രങ്ങൾ അനുഭവിപ്പിക്കുന്നുവെന്ന് ഉദ്ഘാടകനായ പോൾ കല്ലാനോട് പറഞ്ഞു. ഫോേട്ടാഗ്രാഫർ പി. മുസ്തഫ അധ്യക്ഷത വഹിച്ചു. പ്രസ്ക്ലബ് പ്രസിഡൻറ് കമാൽ വരദൂർ, സെക്രട്ടറി എൻ. രാജേഷ്, മാധ്യമം ബ്യൂറോ ചീഫ് ഉമർ പുതിയോട്ടിൽ, ഫോേട്ടാഗ്രാഫർമാരായ വി. ആലി, പി.എൻ. ശ്രീവൽസൻ, േചായിക്കുട്ടി, ചിത്രകാരൻ സുനിൽ അശോകപുരം എന്നിവർ സംസാരിച്ചു. പ്രദർശനം ഏപ്രിൽ അഞ്ചുവരെ തുടരും.

 

Tags:    
News Summary - jallikattu prakash karimba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.