Posted On
date_range Updated On
date_range കന്യാസ്ത്രീക്കെതിരായ ജലന്ധർ ബിഷപ്പിെൻറ ആരോപണം പൊളിയുന്നു
ന്യൂഡൽഹി: പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരായ ജലന്ധർ ബിഷപ്പിെൻറ ആരോപണം പൊളിയുന്നു. കന്യാസ്ത്രീക്ക് മറ്റൊരു പുരഷനുമായി ബന്ധമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ പരാതി നൽകിയിട്ടുണ്ടെന്നുമായിരുന്ന ജലന്ധർ ബിഷപ്പ് അറിയിച്ചിരുന്നത്.
എന്നാൽ, കന്യസ്ത്രീയെ മോശമായി കാണിക്കുന്നതിനായി വ്യാജ പരാതിയാണ് താൻ നൽകിയതെന്ന് പരാതിക്കാരി പൊലീസിന് മൊഴി നൽകിയതോടെയാണ് ജലന്ധർ ബിഷപ്പ് വീണ്ടും പ്രതിരോധത്തിലായത്. ഇൗ മൊഴി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിെൻറ തീരുമാനമെന്നാണ് റിപ്പോർട്ട്.
അതേ സമയം, വരും ദിവസങ്ങളിൽ പീഡനപരാതി അന്വേഷിക്കുന്ന പ്രത്യേക സംഘം ജലന്ധർ ബിഷപ്പിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതിനായി പ്രത്യേക അന്വേഷസംഘം ജലന്ധറിലേക്ക് തിരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.