കോട്ടയം: ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ച കന്യാസ്ത്രീക്ക് നീതി തേടി ഒരുകൂട്ടം സഹപ്രവർത്തകർ തെരുവിലിറങ്ങിയപ്പോൾ, ആരോപണവിധേയനായ ബിഷപ്പിെനാപ്പം മിഷനറീസ് ഓഫ് ജീസസ് മദർ ജനറൽ അടക്കമുള്ളവർ ‘ആഘോഷത്തിൽ’. കന്യാസ്ത്രീ ഉൾപ്പെട്ട മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹം ബിഷപ്പിനൊപ്പം ആഘോഷങ്ങളിൽ പങ്കുചേർന്നതായാണ് ആരോപണം.
ശനിയാഴ്ച പരാതിക്കാരിയായ കന്യാസ്ത്രീക്ക് പിന്തുണയുമായി കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകൾ െകാച്ചിയിലെ സമരപ്പന്തലിൽ എത്തിയിരുന്നു. എന്നാൽ, ഇവരെ തള്ളി ബിഷപ്പിെനാപ്പം പൂർണമായി നിലെകാള്ളുകയാണ് സന്യാസിനി സമൂഹമെന്നാണ് വ്യക്തമാകുന്നത്.
മിഷനറീസ് ഓഫ് ജീസസ് കോണ്ഗ്രിഗേഷെൻറ സില്‍വര്‍ ജൂബിലിയുെട സമാപന ചടങ്ങിൽ കേക്ക് മുറിച്ചത് ബിഷപ്പായിരുന്നു. ജലന്ധറിലെ സെൻറ് മേരീസ് കത്തീഡ്രലില്‍ നടന്ന ചടങ്ങിൽ വലിയ ആഘോഷങ്ങളായിരുെന്നന്ന് ബിഷപ്പിനെ എതിർക്കുന്നവർ പറയുന്നു.
ശനിയാഴ്ച നടന്ന രൂപത ദിനാഘോഷത്തിലും സന്യാസിനി സമൂഹം ബിഷപ്പിെനാപ്പം സജീവമായിരുന്നു. അമൃത്സറിലെ സെൻറ് സേവ്യേഴ്സ് പള്ളി ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷം. രൂപതയുടെ കീഴിലെ വൈദികരും കന്യാസ്ത്രീകളും അൽമായ സംഘടനകളുടെ പ്രതിനിധികളും ഭക്തസംഘടന പ്രതിനിധികളും പെങ്കടുത്തതായാണ് വിവരം. ബിഷപ്പിെൻറ ശക്തി പ്രകടനത്തിനുള്ള വേദി കൂടിയാണ് ഈ ആഘോഷമെന്നും പറയപ്പെടുന്നു.
ബിഷപ്പിെനതിരായ പരാതി വ്യാജമാണെന്ന തരത്തിൽ വ്യാപക പ്രചാരണവും നടത്തുന്നുണ്ട്. ജലന്ധറില്‍ എത്തിയ കേരള പൊലീസ് ബിഷപ്പിെൻറ സത്യസന്ധത തിരിച്ചറിഞ്ഞ് തിരിച്ചുപോയി എന്നാണ് അടുപ്പക്കാർ പ്രചരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.