കോട്ടയം: ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കലിെൻറ മോശം പെരുമാറ്റം സഹിക്കാനാവാതെ മിഷനറീസ് ഒാഫ് ജീസസ് കന്യാസ്ത്രീ സമൂഹത്തിൽനിന്ന് നിരവധിപേർ തിരുവസ്ത്രം ഉപേക്ഷിച്ചതായി പ്രേത്യക അേന്വഷണസംഘത്തിന് വിവരം ലഭിച്ചു. ഇതുവരെ 18 കന്യാസ്ത്രീകളെങ്കിലും ഇങ്ങനെ ചെയ്തിട്ടുെണ്ടന്ന സൂചനയാണ് പൊലീസ് നൽകുന്നത്.
ഇതിൽപെട്ട രണ്ടുപേരാണ് ബിഷപ്പിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ഏറ്റവും ഒടുവിൽ പ്രേത്യക അന്വേഷണസംഘത്തിന് മൊഴിനൽകിയത്. ലൈംഗികപീഡനം ആരോപിച്ച് കുറവിലങ്ങാെട്ട കന്യാസ്ത്രീ പരാതി നൽകിയശേഷം ബിഷപ്പിൽനിന്നും സഭയിൽനിന്നും ഉണ്ടാവുന്ന സമ്മർദം സഹിക്കാനാവാതെ അടുത്തിടെ ഒരുകന്യാസ്ത്രീകൂടി വിട്ടുപോയതായും കണ്ടെത്തി.
ഇനിയും ബിഷപ്പിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. നിലവിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകളെല്ലാം പ്രേത്യകസംഘം ശേഖരിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥ ഇടപെടൽ നടപടികൾ വൈകിപ്പിക്കുകയാണെന്നും ആക്ഷേപമുണ്ട്. അന്വേഷണം സുതാര്യമാണെന്നും കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുെന്നന്ന ആേക്ഷപം അടിസ്ഥാനരഹിതമാണെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന കോട്ടയം എസ്.പി ഹരിശങ്കർ ആവർത്തിക്കുന്നുണ്ടെങ്കിലും അന്വേഷണം നീളുന്നത് പരാതിക്കാരിയെയും ആശങ്കപ്പെടുത്തുന്നു.
ഇതേതുടർന്നാണ് കന്യാസ്ത്രീ കോടതിയെ സമീപിക്കാൻ തയാറെടുക്കുന്നത്. ബിഷപ്പിനെ രക്ഷിക്കാൻ സഭയിലും പുറത്തും രഹസ്യനീക്കം ആരംഭിച്ചതോടെ പലസുപ്രധാന വിവരങ്ങളും ലഭിക്കാത്ത അവസ്ഥയുണ്ടെന്നും പ്രത്യേക അന്വേഷണസംഘം അറിയിച്ചു. എന്നാൽ, 18 പേർ തിരുവസ്ത്രം ഉപേക്ഷിച്ചെന്ന വിവരം സ്ഥിരീകരിച്ചതും കന്യാസ്ത്രീയുടെ ബന്ധുക്കൾ കോടതിയെ സമീപിക്കാനൊരുങ്ങുന്നതും നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ പൊലീസിന് പ്രേരകമാവുകയാണ്. ഒരാഴ്ചക്കകം ബിഷപ്പിനെ വിളിച്ചുവരുത്തി അറസ്റ്റടക്കം നടപടിയെടുക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.