ന്യൂഡൽഹി/േകാട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാേങ്കാ മുളക്കലിെൻറ വാദം തള്ളി കന്യാസ്ത്രീയുടെ ബന്ധുവായ യുവതിയുടെ മൊഴി. ബിഷപ്പിനെതിരെ പീഡനപരാതിയുമായി പൊലീസിനെ സമീപിച്ച കന്യാസ്ത്രീക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് ആരോപിച്ച് ഡൽഹിയിലുള്ള യുവതി സഭ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. തെൻറ ഭർത്താവുമായി കന്യാസ്ത്രീക്ക് അവിഹിതബന്ധമുണ്ടെന്നായിരുന്നു ആരോപണം.
ഇൗ പരാതിയുടെ കോപ്പി ജലന്ധർ രൂപത നേതൃത്വം അന്വേഷണസംഘത്തിനും കൈമാറിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ഡൽഹിയിലെ വീട്ടിലെത്തി അന്വേഷണസംഘം ഇവരുടെ മൊഴിയെടുത്തു. തെറ്റിദ്ധാരണ മൂലമാണ് പരാതി നൽകിയതെന്നും അതുകൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാതിരുന്നതെന്നും ഇവർ അന്വേഷണസംഘത്തെ അറിയിച്ചു. പിന്നീട് ആരോപണവിധേയനായ യുവാവിനെയും സംഘം കണ്ടു. ഇയാളും സംഭവങ്ങൾ നിഷേധിച്ചു.
ഇതോടെ പരാതിയിൽ കഴമ്പില്ലെന്ന നിഗമനത്തിലാണ് പൊലീസ്. വ്യക്തിപരമായ ചില പ്രശ്നങ്ങളാണ് പരാതിയിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘത്തിെൻറ നിഗമനം. രൂപതക്ക് ലഭിച്ച സ്വഭാവദൂഷ്യപരാതിയുടെ അടിസ്ഥാനത്തിൽ നടപടിയെടുത്തതിെൻറ വൈരാഗ്യത്തിലാണ് കന്യാസ്ത്രീ പീഡനമാരോപിച്ച് പരാതിപ്പെട്ടതെന്നായിരുന്നു ബിഷപ്പിെൻറ വാദം.
അതിനിടെ, ഡല്‍ഹിയിലെ വത്തിക്കാന്‍ പ്രതിനിധിയെ കാണാൻ അന്വേഷണസംഘത്തിന് അനുമതി ലഭിച്ചില്ല. മുന്‍കൂര്‍ അനുമതി വാങ്ങാതെ വത്തിക്കാന്‍ പ്രതിനിധിയെ കാണാനാവില്ലെന്ന് എംബസി അധികൃതര്‍ അറിയിച്ചതോടെ സംഘം മടങ്ങി. അനുമതി വാങ്ങിയശേഷം തിങ്കളാഴ്ച മൊഴിയെടുക്കാനാണ് തീരുമാനം. കന്യാസ്ത്രീ പൊലീസിന് നൽകിയ മൊഴിയിൽ വത്തിക്കാന്‍ പ്രതിനിധിക്ക് പരാതി നൽകിയതായി അറിയിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം.
ഞായറാഴ്ച അന്വേഷണസംഘം കന്യാസ്ത്രീ ആദ്യം പരാതി പറഞ്ഞ ഉൈജ്ജൻ ബിഷപ് സെബാസ്റ്റ്യൻ വടക്കേലിെൻറ മൊഴി രേഖപ്പെടുത്തും. ഇതിനുശേഷം തിങ്കളാഴ്ച ജലന്ധറിലേക്ക് പോകും. ബിഷപ്പിെൻറ മൊഴിയെടുത്തശേഷം കന്യാസ്ത്രീ ഉപയോഗിച്ചിരുന്ന ഫോൺ അടക്കമുള്ളവ കണ്ടെത്താനും ശ്രമിക്കും. ഡി.വൈ.എസ്.പി പി.കെ സുഭാഷിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വെള്ളിയാഴ്ചയാണ് ഡൽഹിയിൽ എത്തിയത്. ബിഷപിന് എതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നീതി ലഭിക്കാത്തതിൽ ഉത്കണ്ഠ
തിരുവനന്തപുരം: ജലന്ധർ ബിഷപ്പിന് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ച കന്യാസ്ത്രീക്കു നീതി ലഭിക്കാത്തതിൽ ഉത്കണ്ഠ രേഖപ്പെടുത്തുെന്നന്ന് എഴുത്തുകാരികളും സ്ത്രീ സാംസ്കാരിക പ്രവർത്തകരും. പ്രതിയെ അറസ്റ്റ് ചെയ്യാത്ത ത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇത് കേസ് അട്ടിമറിക്കാനാണ്. കന്യാസ്ത്രീക്കു വൻ വാഗ്ദാനങ്ങൾ നൽകിയത് ഇതിനു തെളിവാണ്. കന്യാസ്ത്രീയുടെ ജീവന് സുരക്ഷ ഉറപ്പാക്കണം. പ്രതിയെ ഉടൻ അറസ്റ്റു ചെയ്യണമെന്നും കെ. അജിത, സാറാ ജോസഫ്, ഡോ. ഖദീജ മുംതാസ്, ഏലിയാമ്മ വിജയൻ, മേഴ്സി അലക്സാണ്ടർ, വിധു വിൻസെൻറ്, ഗീതാ നസീർ, കെ.എ. ബീന, എസ്. ശാരദക്കുട്ടി, അഡ്വ. ജെ. സന്ധ്യ, സോണിയ ജോർജ്, സരിത വർമ തുടങ്ങിയ പ്രമുഖർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.