ബിഷപ് ​​ഫ്രാ​േങ്കാ മനഃസാക്ഷിയുടെ മാർഗത്തിൽ നടക്ക​െട്ട -​െക.സി.ബി.സി

കോട്ടയം: മുൻ ജലന്ധർ ബിഷപ്​ ഫ്രാങ്കോ മുളയ്ക്കല്‍ നിയമത്തി​​​െൻറയും മനഃസാക്ഷിയുടെയും മാർഗത്തിൽ നടക്ക​േട്ടയെന്നും കുറ്റം വസ്തുതാപരമാണോയെന്ന്​ തെളിയിക്കപ്പെട​േട്ട​െയന്നും കേരള കാത്തലിക്​ ബിഷപ്​ കോൺഫറൻസ്​ (കെ.സി.ബി.സി). തെറ്റുകാരനെങ്കിൽ നിയമപരമായി ശിക്ഷിക്കപ്പെട​​െട്ട. സഭയിൽ നടക്കുന്ന ആഭ്യന്തര അന്വേഷണങ്ങൾക്കും തുടര്‍നടപടിക്കും അ​ദ്ദേഹം വിധേയനാകും. ആരോപണം അടിസ്ഥാനരഹിതമെന്ന് തെളിഞ്ഞാല്‍ അത്തരമൊരു ആരോപണം ഉന്നയിക്കുന്നതിലേക്ക് നയിച്ച സാഹചര്യം വിശദമായി വിലയിരുത്തി സഭ നടപടി സ്വീകരിക്കും.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാലാ സബ്​ജയിലിൽ റിമാൻഡിലായിരുന്ന ഫ്രാ​േങ്കാ മുളയ്ക്കലിന് തിങ്കളാഴ്​ച ഹൈകോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലായിരുന്നു പ്രതികരണം. അതിനിടെ ബിഷപ്പിന്​ ജാമ്യം ലഭിച്ചതിൽ ജലന്ധർ രൂപത സ​േന്താഷം പ്രകടിപ്പിച്ചതായി അവിടെ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. സത്യം ജയിക്കും.​ േകാടതി വിധിയിൽ ആഹ്ലാദമുണ്ടെന്നും രൂപത അധികൃതർ അറിയിച്ചു.

Tags:    
News Summary - Jalandhar Bishop Nun Rape KCBC -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT