കോട്ടയം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ കൂടുതൽ അന്വേഷണത്തിനായി പ്രത്യേക െപാലീസ് സംഘം ബംഗളൂരുവിൽ. മിഷനറീസ് ജീസസ് സന്യാസിനി സമൂഹത്തിൽനിന്ന് അടുത്തിടെ മാറിയ കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
ഡി.ജി.പിയുടെ അനുമതി ലഭിച്ചാലുടൻ ജലന്ധറിലെത്തി ബിഷപ് ഫ്രാങ്കോ മുളക്കലിനെ ചോദ്യംചെയ്യാനും തീരുമാനമായി. വെള്ളിയാഴ്ച അനുമതി കിട്ടുമെന്നാണ് പ്രതീക്ഷ.
അതിനിടെ ലൈംഗിക പീഡനം സംബന്ധിച്ച് പരാതിക്കാരിയായ കന്യാസ്ത്രീ തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്ന കർദിനാൾ ജോർജ് ആലഞ്ചേരിയുടെ മൊഴി അേന്വഷണ സംഘം മുഖവിലയ്ക്കെടുക്കുന്നില്ല.
ബിഷപ് പീഡിപ്പിച്ചതു സംബന്ധിച്ച് കന്യാസ്ത്രീ പരാതി നൽകിയിരുന്നോ എന്നതിൽ വ്യക്തതവരുത്താനാണ് സംഘം കർദിനാളിനെ കണ്ടത്. അതീവ രഹസ്യസ്വഭാവം ഉള്ളതെന്ന് കന്യാസ്ത്രീ പരാതിയിൽ രേഖപ്പെടുത്തിയിരുന്നതിനാലാണ് സംഭവത്തെക്കുറിച്ച് മറ്റാരോടും പറയാതിരുന്നതെന്നും കർദിനാൾ പറഞ്ഞു. കർദിനാളിൽനിന്ന് ലഭിച്ച മൊഴി വീണ്ടും പരിശോധിക്കാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം. കേരളത്തിലെ അന്വേഷണത്തിെൻറ പ്രാഥമിക ഘട്ടം പൂർത്തിയായെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കേസ് ഒതുക്കാൻ ബിഷപ് ശ്രമിച്ചുവെന്ന് വൈദികൻ
കോട്ടയം: കന്യാസ്ത്രീയുടെ പീഡന പരാതി സഭക്കകത്ത് ഒതുക്കിത്തീർക്കാൻ ബിഷപ് ഫ്രാേങ്കാ മുളക്കൽ ശ്രമിച്ചെന്ന ആക്ഷേപവുമായി ജലന്ധർ രൂപതയിലെ മുതിർന്ന വൈദികൻ. സഭ വിട്ടുപോയ കന്യാസ്ത്രീകളിൽ പലരും കരഞ്ഞുകൊണ്ട് ബിഷപ്പിനെതിരെ പരാതിയുമായി സമീപിച്ചിരുന്നുവെന്നും ഫാ. കുര്യാക്കോസ് കാട്ടുതറ പറഞ്ഞു.
ബിഷപ്പിനെ ഭയന്നാണ് കന്യാസ്ത്രീകൾ പരാതി പറയാൻ മടിക്കുന്നത്. പരാതി നൽകിയ കന്യാസ്ത്രീയെ തേേജാവധം ചെയ്യാൻ ബിഷപ് ശ്രമിച്ചിരുന്നു. കന്യാസ്ത്രീകളുടെ വൊക്കേഷനൽ ട്രെയിനർ കൂടിയായിരുന്ന തന്നോട് പലതവണ ബിഷപ്പിനെതിരെ പരാതിപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം മെത്രാനായിരിക്കുന്നിടത്തോളം കാലം സമാധാനമായി ജീവിക്കാനാവില്ല. ക്ഷമിക്കണം, ഞാൻ ഉടൻ സഭ വിട്ടുപോകുമെന്നും അവർ വെളിപ്പെടുത്തിയിരുന്നു.
ഒന്നോ രണ്ടോ പേരാണെങ്കിൽ ഇതിനെ അപവാദങ്ങളായി കണ്ട് എഴുതിത്തള്ളാമായിരുന്നു. ഒന്നിൽ കൂടുതൽ പേർ വന്ന് പരാതിപ്പെട്ടതിനാൽ ഇത് തള്ളാനാവില്ല. പേടിയാണ്, ഞങ്ങളെല്ലാവരും പേടിക്കുന്നു. ഞാൻ കാമറക്ക് മുന്നിൽ ഇൗ പറഞ്ഞതുപോലും ഏത് തരത്തിൽ വ്യാഖ്യാനിക്കുമെന്ന് എനിക്ക് അറിയില്ല- അദ്ദേഹം പറഞ്ഞു. രൂപതയുടെ കീഴിൽ കന്യാസ്ത്രീകൾക്കായി മിഷനറീസ് ഒാഫ് ജീസസ് സ്ഥാപിച്ച മുൻ ബിഷപ് സിംഫേഒാറിയൻ കീപ്പുറത്തിനൊപ്പം പ്രവർത്തിച്ച വൈദികൻകൂടിയാണ് ഫാ. കുര്യാക്കോസ് കാട്ടുതറ.
‘എ ഡേ വിത്ത് ദി ഷെപ്പേർഡ്‘- ‘ഇടയനൊപ്പം ഒരു ദിനം’ പേരിൽ കന്യാസ്ത്രീകളെ പെങ്കടുപ്പിച്ച് ബിഷപ് ഫ്രാേങ്കാ മുളക്കൽ നടത്തിയിരുന്ന പരിപാടിയെക്കുറിച്ചും അന്വേഷിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.