അഗളി: ജലന്ധർ ബിഷപ് ആയിരുന്ന ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചതായി കന്യാസ്ത്രീയുടെ പരാതിയിൽ അന്വേഷണ സംഘം അട്ടപ്പാടിയിലെത്തി തെളിവെടുത്തു. പീഡന വിവരം കന്യാസ്ത്രീ ആദ്യം വെളിപ്പെടുത്തിയത് അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ കുമ്പസാരത്തിൽവെച്ചായിരുന്നു. 2014ൽ നടന്ന പീഡന വിവരം 2016ലാണ് കന്യാസ്ത്രീ ഇവിടെവെച്ച് ആദ്യമായി പുറത്തു പറയുന്നത്. ഇൗ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം ശനിയാഴ്ച അട്ടപ്പാടി താവളത്തെ ധ്യാനകേന്ദ്രത്തിലെത്തി തെളിവെടുപ്പ് നടത്തിയത്.
ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യുന്നതിന് മുന്നോടിയായി പരാതിക്കാരിയുടെ മൊഴിയിൽ കൃത്യത വരുത്തുന്നതിെൻറ ഭാഗമായാണ് അന്വേഷണ സംഘം അട്ടപ്പാടിയിലെത്തിയത്. സെഹിയോൻ ധ്യാനകേന്ദ്രത്തിൽ പീഡനശ്രമം കുമ്പസാരത്തിനിടെ പുറത്തുപറഞ്ഞപ്പോൾ അവിടെനിന്ന് കേസുമായി മുന്നോട്ടുപോകുന്നതിന് വൈദികൻ ധൈര്യം പകർന്നതായി കന്യാസ്ത്രീ വെളിപ്പെടുത്തിയിരുന്നു. 2016ലെ കുമ്പസാര ദിവസം 12 വൈദികരാണ് ധ്യാനകേന്ദ്രത്തിൽ കുമ്പസാരം നടത്തിയത്.
ഇതിൽ ആരാണ് പീഡനത്തിനിരയായ കന്യാസ്ത്രീയെ കുമ്പസാരിപ്പിച്ചത് എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിെൻറ അടിസ്ഥാനത്തിൽ കുമ്പസാര ചടങ്ങിൽ പങ്കെടുത്ത 12 വൈദികരുടെയും മൊഴിയെടുക്കുവാനാണ് അന്വേഷണ സംഘത്തിെൻറ തീരുമാനം. ഇതിനായി 12 വൈദികരുടെയും പേരുവിവരങ്ങൾ നൽകാൻ അേന്വഷണ സംഘം ധ്യാനകേന്ദ്രം ഡയറക്ടർക്ക് കത്ത് നൽകി. കന്യാസ്ത്രി ധ്യാനത്തിനായി സെഹിയോനിൽ എത്തിയിരുന്നതായി ധ്യാനകേന്ദ്രം ഡയറക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.