താനൂർ: യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി സദാചാര ഗുണ്ടായിസത്തിലൂടെ പണം തട്ടിയ കേസിെല പ്രതി ജയ്സൽ താനൂർ ഒളിവിലെന്ന് പൊലീസ്. ജയ്സലിെൻറ കൂടെയുണ്ടായിരുന്ന കൂട്ടാളിയും ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി താനൂർ സി.ഐ ജീവൻ ജോർജ് പറഞ്ഞു.
2018ലെ പ്രളയകാലത്ത് വീട്ടിൽ അകപ്പെട്ടവർക്ക് തോണിയിൽ ചവിട്ടി കയറാൻ സ്വന്തം മുതുക് കാട്ടിക്കൊടുത്ത് ശ്രദ്ധേയനായ സാമൂഹിക പ്രവർത്തകനാണ് ജയ്‌സൽ. ഏപ്രിൽ 15നാണ് കേസിനാസ്പദമായ സംഭവം. താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിലെത്തിയ യുവതിയുടെയും യുവാവിെൻറയും ചിത്രങ്ങൾ പകർത്തിയ ജയ്‌സൽ ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. തുടർന്ന് യുവാവ് സുഹൃത്തിെൻറ ഗൂഗിൾ പേ വഴി 5000 രൂപ നൽകി ബാക്കി പണം പിന്നീട് നൽകാമെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. ഇതിനുശേഷം പൊലീസിൽ പരാതി നൽകി. കേസിന് പിറകെ ജയ്സലിനെ മലപ്പുറം ട്രോമ കെയറിൽ നിന്ന് പുറത്താക്കിയതായി ജില്ല ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.