കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ നിന്നും ചാടിപ്പോയ മൂന്ന് സ്ത്രീ തടവുകാരെ പിടികൂടി. റസീന, ഷീബ, ഇന്ദു എന്നിവരാണ് പിടിയിലായത്. മൂവരും മോഷണക്കേസ് പ്രതികളാണ്.
രാവിലെ ജയിലിന് പുറത്ത് മാലിന്യം തളളാന്‍ എത്തിച്ചപ്പോള്‍ ഓടിപ്പോവുകയായിരുന്നു. രക്ഷപ്പെട്ടോടിയ പ്രതികളെ പിന്തുടര്‍ന്ന പൊലീസുകാര്‍ പത്ത് മിനിറ്റിനകം ഇവരെ പിടികൂടി. മോഷണത്തിന് പുറമെ തല്ലുകേസിലും ഇവരിലൊരാള്‍ പ്രതിയാണ്. പിടികൂടിയ പ്രതികളെ കൂടുതല്‍ സുരക്ഷിതമായ രീതിയില്‍ തടവിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.